കൊയിലാണ്ടി നഗരം മധ്യത്തിലെ റോഡുകൾ നിറയെ ആളെ വീഴ്ത്തും വാരിക്കുഴികൾ.കൊയിലാണ്ടി പപ്പൻകാട് ജംഗ്ഷൻ മുതൽ അരങ്ങാടത്ത് വരെയാണ് വലിയ കുഴികൾ രൂപപ്പെട്ടത് മാർക്കറ്റ് ജംഗ്ഷനിൽ കുഴികളുടെ എണ്ണം എണ്ണിത്തിട്ടപ്പെടുത്താൻ പോലും കഴിയാത്ത അവസ്ഥയാണ് .
കൊയിലാണ്ടി ടൗണിൽ റോഡിൽ കുണ്ടും കുഴിയും രൂപപെട്ടത് കാരണം യാത്ര അങ്ങേയറ്റം പരിതാപകരമാകുകയാണ്. പലപ്പോഴും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാർ തെന്നി വീണു അപകടം സംഭവിക്കുന്നുണ്ട്. അപകടവസ്ഥയിലുള്ള റോഡിലെ കുഴികൾ അടക്കാൻ നാഷണൽ ഹൈവേ അധികൃതർ അടിയന്തര നടപടി സ്വീകരുക്കണമെന്നും അല്ലാത്ത പക്ഷം വലിയ അപകടങ്ങൾ ഉണ്ടാവുമെന്നും കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ചൂണ്ടികാട്ടി.
പ്രസിഡന്റ് കെ .കെ . നിയാസ് അധ്യക്ഷത വഹിച്ചു . കെ .പി .രാജേഷ്, കെ. ദിനേശൻ, പി .കെ. മനീഷ് , കെ. വി റഫീഖ് , ബാബു സുകന്യ,പി .വി പ്രജീഷ് , പി .പി .ഉസ്മാൻ എന്നിവർ സംസാരിച്ചു.