ദേശീയപാതയിൽ മണ്ണിടിച്ചിൽ നടന്ന മീത്തലെ മുക്കാളിയിൽ ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി

വടകര ദേശീയപാതയിൽ മണ്ണിടിച്ചിൽ നടന്ന മീത്തലെ മുക്കാളിയിൽ ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി. സംഭവത്തിന്റെ ഗൗരവം നേരിൽ കണ്ട് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പ്രശ്നത്തിന്റെ ഗൗരവം നേരത്തെ വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടതായും ഷാഫി പറഞ്ഞു. ഇരുഭാഗത്തും താമസിക്കുന്നവരുടെ സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിക്കണമെന്നും പറഞ്ഞു.
അദ്ദേഹത്തോടൊപ്പം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, എൻ വേണു ,പി.ബാബുരാജ്, കുളങ്ങര ചന്ദ്രൻ, പ്രദീപ് ചോമ്പാല, എൻ പി അബ്ദുള്ള ഹാജി,നസീർ വീരോളി, കെ പി രവീന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു

Leave a Reply

Your email address will not be published.