2024 ലെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാർഥികൾ സമർപ്പിച്ച/ സ്ഥിരീകരിച്ച യോഗ്യതാ പരീക്ഷയുടെ മാർക്ക് (പ്ലസ് ടു/ തത്തുല്യം) വിവരങ്ങൾ പരിശോധനയ്ക്കായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വെബ്സൈറ്റിൽ ജൂലൈ ഒമ്പതിന് വൈകിട്ട് അഞ്ച് മണിവരെ വിദ്യാർഥികൾക്ക് മാർക്ക് പരിശോധിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
വെബ്സൈറ്റിൽ നൽകിയിട്ടുള്ള KEAM 2024 Candidate Portal എന്ന ലിങ്കിലൂടെ അപേക്ഷകർ അവരുടെ അപേക്ഷാ നമ്പർ പാസ് വേർഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ച് Mark Verification for Engg എന്ന മെനു ക്ലിക്ക് ചെയ്ത് രണ്ടാം വർഷ യോഗ്യതാ പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് , പരമാവധി മാർക്ക് പഠിച്ച ബോർഡ്, പാസായ വർഷം എന്നിവ വെബ് പേജിൽ കാണിച്ചിട്ടുള്ള പ്രകാരം ശരിയാണോയെന്ന് പരിശോധിക്കേണ്ടതാണ്.