ഓർമ്മകളിൽ സൗര്യ ചക്ര -സേന മെഡൽ നായിബ് സുബേദാർ ശ്രീജിത്ത് : മൂന്നാം വീര ചരമ വാർഷികം ആചരിച്ചു

ചേമഞ്ചേരി:തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീര മൃത്യു വരിച്ച ചേമഞ്ചേരി സ്വദേശി സൗര്യ ചക്ര -സേന മെഡൽ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ മൂന്നാം ചരമവാർഷികം ചേമഞ്ചേരിയിലെ സ്മൃതി മണ്ഡപത്തിൽ ആചരിച്ചു. അനുസ്മരണ പരിപാടികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി കൺവിനർ മാടഞ്ചേരി സത്യനാഥൻ, റിട്ട കേണൽ എം.ഒ മാധവൻ നായർ , വത്സല പുല്ല്യത്ത്, രതീഷ് ഈച്ചരോത്ത് , കലിക്കറ്റ് സൈനിക കൂട്ടായ്മ ഭാരവാഹികളായ നിഥിൻ കുന്ദമംഗലം,, മുഖ്യ രക്ഷാധികാരി രാമചന്ദ്രൻ കരുമല, കലിക്കറ്റ് ഡിഫൻസ് വൈസ് പ്രസിഡണ്ട് ലത്തീഫ് ചെറുകുളം,, എക്സ് സർവ്വീസ് മെൻ അസോസിയേഷൻ ചേമഞ്ചേരി പ്രസിഡണ്ട് നാരായണൻ നായർ അശ്വതി, സിക്രട്ടറി രാജൻ തെക്കേടത്ത് , വാർഡ് വികസന സമിതി കൺവീനർ അക്ബർ കമ്പിവളപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.
2021 ജൂലൈ 8ന് ജമ്മു കാശ്മീരിലെ സുന്ദർ ബനി ജില്ലയിലെ ഡഡൽ എന്ന ജില്ലയിൽ പാക്കിസ്ഥാൻ തീവ്ര വാദികളുമായി നടന്ന ഏറ്റ്മുട്ടലിലാണ് ശ്രീജിത്ത്‌ വീരമൃത്യുവരിച്ചത്.

 

Leave a Reply

Your email address will not be published.

Previous Story

കക്കോടി വേദമഹാമന്ദിരത്തില്‍ വേദ സപ്താഹം മുറജപം

Next Story

ഇസ്സത്തുസ്സമാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച ഉന്നത വിജയികളെ ആദരിച്ചു

Latest from Local News

കുടിവെള്ള വിതരണം മുടങ്ങും

കേരള ജല അതോറിറ്റിയുടെ മാവൂര്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പരിസരത്തും കാളാണ്ടിത്താഴം, പാലക്കോട്ട്

ഗോകുലം തറവാട് കുടുംബ സംഗമം

നടുവണ്ണൂർ : ഗോകുലം തറവാട് കുടുംബ സംഗമം നടത്തി. സിനിമ -നാടക തിരക്കഥ കൃത്ത് പ്രദീപ്കുമാർ കാവുന്തറ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌

മദ്രസ്സ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പുളിയഞ്ചേരി ജന്നത്തുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ വിപുലീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ സയ്യിദുൽ