പാവങ്ങാട് റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാവുന്നു; 12.82 കോടി രൂപ അനുവദിച്ചു

കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ പാവങ്ങാട് റെയില്‍വേ ഓവര്‍ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നു. മേല്‍പ്പാലം നിര്‍മാണത്തിനും ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുമായി 12.82 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ് ഭരണാനുമതി നല്‍കി. സ്ഥലമെടുപ്പു നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ റെയില്‍വേയുടെ ഭാഗത്ത് മാത്രം നിര്‍മ്മാണം നടത്തിയ നിലയിലായിരുന്നു മേല്‍പ്പാലം. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ നടത്തിയ ഇടപെടലുകളാണ് ഫണ്ട് അനുവദിക്കുന്നതില്‍ സഹായകമായത്. അദ്ദേഹം വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും പൊതുമരാമത്ത്, ധനകാര്യ വകുപ്പ് മന്ത്രിമാരെ നേരില്‍ കണ്ട് നടപടികള്‍ വേഗത്തിലാക്കാന്‍ വഴിയൊരുക്കുകയും ചെയ്തിരുന്നു. അടിയന്തരമായി സ്ഥലം ഏറ്റെടുത്ത് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ പ്രദേശവാസികളുടെ ഏറെ കാലത്തെ ആവശ്യമാണ് യാഥാര്‍ഥ്യമാവുക.

 

 

Leave a Reply

Your email address will not be published.

Previous Story

ഇസ്സത്തുസ്സമാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച ഉന്നത വിജയികളെ ആദരിച്ചു

Next Story

റോൾബോൾ ചാമ്പ്യൻഷിപ്പ് : ഫോർട്ട് റോളർ സ്പോർട്സ് ക്ലബ് ജേതാക്കളായി

Latest from Main News

നാടിനെ ഞെട്ടിച്ച കൂട്ടക്കൊലയ്ക്ക് അഫാനെ പ്രേരിപ്പിച്ചത് പണം നല്‍കാത്തതിലുള്ള വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച കൂട്ടക്കൊലയ്ക്ക് അഫാനെ പ്രേരിപ്പിച്ചത് പണം നല്‍കാത്തതിലുള്ള വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് മുന്‍പ് പ്രതി അമ്മയോടും

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

മലബാറിന്റെ മടിത്തട്ടിലെ ജിന്നുകളുടെ താഴ്വാരം – തയ്യാറാക്കിയത് ഫൈസൽ റഹ്മാൻ

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ മന്ദങ്കാവ് പ്രദേശത്തെ ഏതാണ്ട് അൻപത് ഏക്കറിൽ പരം ഭൂമിയിൽ വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്. അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്