ഡോ. വന്ദന ദാസിന്റെ ഓർമയ്ക്കായി മാതാപിതാക്കൾ ക്ലിനിക് നിർമിക്കുന്നു

ഡോ. വന്ദന ദാസിന്റെ ഓർമയ്ക്കായി മാതാപിതാക്കൾ ക്ലിനിക് നിർമിക്കുന്നു. വന്ദനയുടെ വിവാഹത്തിനായി നീക്കിവച്ച പണമുപയോഗിച്ചാണ് മാതാപിതാക്കളായ കെജി മോഹൻദാസും ടി വസന്തകുമാരിയും ചേർന്ന് ക്ലിനിക് പണിയുന്നത്. തൃക്കുന്നപ്പുഴയിൽ സാധാരണക്കാർക്കായി ക്ലിനിക് പണിയണമെന്ന വന്ദനയുടെ ആഗ്രഹമാണ് ഇതിനു പിന്നിൽ.

തൃക്കുന്നപ്പുഴയിൽ വന്ദനയുടെ അമ്മയ്ക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്ത് ഡോ വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക് എന്ന പേരിലാകും ക്ലിനിക് പ്രവർത്തിക്കുക. ചെറുപ്പം മുതലേ ഇവിടേയ്ക്ക് വരാൻ വന്ദനയ്ക്ക് താൽപ്പര്യമുണ്ടായിരുന്നതായി വന്ദനയുടെ അമ്മ പറയുന്നു. ഇവിടെ സാധാരണക്കാർക്കായി ഒരു ക്ലിനിക് നിർമിക്കണമെന്ന് വന്ദന എപ്പോഴും പറയുമായിരുന്നെന്ന് അമ്മ പറഞ്ഞു.

ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും നാട്ടുകാർക്ക് സൗജന്യ സേവനം നൽകണമെന്നായിരുന്നു വന്ദനയുടെ ആഗ്രഹം. ചിങ്ങമാസത്തിൽ ക്ലിനികിന്റെ ഉദ്ഘാടനം നടക്കുമെന്ന് മാതാപിതാക്കൾ അറിയിച്ചു. കെട്ടിട നിർമാണം 70 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു.
 

Leave a Reply

Your email address will not be published.

Previous Story

ചെരിയേരി നാരായണൻ നായർ അനുസ്മരണം ‘പ്രിയമാനസ .. നീ ..വാ വാ ….. ‘ പേരാമ്പ്ര എംഎൽഎ ശ്രീ.ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

Next Story

പന്തലായനി ഗവ. എച് എസ് എസിലെ വിദ്യാർത്ഥികളുടെ യാത്രാദുരിതത്തിൽ പരിഹാരത്തിനായി എം പി ക്ക് നിവേദനം നൽകി എം എസ് എഫ്

Latest from Main News

തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകള്‍

തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംകാട് സ്വദേശി ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്നും നാളെയും പരക്കെ മഴ സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്