ചെരിയേരി നാരായണൻ നായർ അനുസ്മരണം ‘പ്രിയമാനസ .. നീ ..വാ വാ ….. ‘ പേരാമ്പ്ര എംഎൽഎ ശ്രീ.ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

അതുല്യ കലാകാരനും ഗുരു ചേമഞ്ചേരിയുടെ ശിഷ്യനും സമകാലീനനും ആയിരുന്ന ചെരിയേരി നാരായണൻ നായർ അനുസ്മരണം ‘പ്രിയമാനസ .. നീ ..വാ വാ ….. ‘ അദ്ദേഹത്തിൻ്റെ ശിഷ്യരുടെയും കലാകാരന്മാരുടെയും കൂട്ടായ്മയിൽ പേരാമ്പ്ര എംഎൽഎ ശ്രീ.ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

തൻ്റെ ജീവിത കാലഘട്ടം മുഴുക്കെ കലയെ ഉപാസിച്ച ഉത്തമ കലാകാരനായിരുന്നു ചെരിയേരിയെന്നും അംഗീകാരങ്ങൾക്കും താമ്ര പത്രങ്ങൾക്കും പുറകെ പോവാതെ നിസ്വാർത്ഥനായി കലയെ ഉപാസിച്ച അദ്ദേഹത്തിൻറെ സ്മരണയ്ക്ക് സഹൃദയലോകം നൽകുന്ന ഏറ്റവും വലിയ അംഗീകാരമാണ് അനുസ്മരണ ചടങ്ങും അതോടൊപ്പമുള്ള സർഗ്ഗസായാഹ്നമെന്നും അദ്ദേഹം പറഞ്ഞു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി എം രജില വാർഡ് മെമ്പർമാരായ ശ്യാമള ഇടപ്പള്ളി ,ബിന്ദു പറമ്പടി, ഇന്ദിര എ, ഭാസ്കരൻ കൊഴുക്കല്ലൂർ തുടങ്ങിയവരും ശിവദാസ് ചേമഞ്ചേരി, യുകെ രാഘവൻ മാസ്റ്റർ, കലാമണ്ഡലം പ്രേംകുമാർ, കാവുംവട്ടം വാസുദേവൻ, സുനിൽ തിരുവങ്ങൂർ, ചന്തു ബാബുരാജ്, പവിത്രൻ നായർ, മേപ്പയ്യൂർ ബാലൻ, എ .കെ .എൻ അടിയോടി, സി .രാധ, കെ.പി. ഗോപാലൻ നായർ, ചാലിൽ സോമൻ പുതുശ്ശേരി ബേബി, സി.എം ചന്ദ്രശേഖരൻ തുടങ്ങിയവരും സംസാരിച്ചു. രാജീവ് .പി .ജി സ്വാഗതവും സി. എം. മനോഹരൻ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന കലാസംഗീത സായാഹ്നം ശ്രീരഞ്ജിനി കലാലയം അരിക്കുളം ഒരുക്കിയ രംഗപൂജയോടെ ആരംഭിച്ചു. ചെരിയേരി ഈണമിട്ട ഗാനങ്ങൾ സംഗീത സായാഹ്നത്തിൽ ആലപിക്കപ്പെട്ടു പ്രിയമാനസാ നീ വാ എന്ന സംഗീതശില്പം ശ്രദ്ധേയമായിരുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും, കലാംസ് വേൾഡ് റെക്കോർഡിലും ഇടം നേടിയ അദ്രിനാഥ് എ. എസിനെ ചടങ്ങിൽ ശ്രീ. ടി.പി രാമകൃഷ്ണൻ ഉപഹാരം നൽകി ആദരിച്ചു. ജൻമനാടായ അരിക്കുളത്ത് ചെരിയേരി നാരായണൻ നായരുടെ അനശ്വരസ്മരണ നിലനിർത്തുന്ന തരത്തിൽ ഉചിതമായ പ്രവർത്തനപദ്ധതികൾക്ക് രൂപം നൽകുമെന്ന് സംഘാടക സമിതി അറിയിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അനുസരിച്ചുള്ള പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ

Next Story

ഡോ. വന്ദന ദാസിന്റെ ഓർമയ്ക്കായി മാതാപിതാക്കൾ ക്ലിനിക് നിർമിക്കുന്നു

Latest from Local News

നീതിനിഷേധത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം കൊടുങ്കാറ്റാകും: കെ ജി ഒ യു

കോഴിക്കോട്: സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സർക്കാർ ജീവനക്കാർക്കും ഇടതുഭരണത്തിൽ നീതി നിഷേധിക്കപ്പെടുകയാണെന്ന് കെ ജി ഒ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ബീന

ഉത്തർപ്രദേശ് സ്വദേശിയും കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി.സ്കൂൾ വിദ്യാർത്ഥിയുമായ നീരജ് കുമാറിന് യാത്രാമൊഴി

മേപ്പയ്യൂർ: ഉത്തർപ്രദേശ് സ്വദേശിയും കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി.സ്കൂൾ വിദ്യാർത്ഥിയുമായ നീരജ് കുമാർ അന്തരിച്ചു. അടുത്ത ദിവസം പിതാവ് ലാൽമാനോടൊപ്പം ഉത്തർപ്രദേശിൽ നിന്നും

താമരശ്ശേരിയിൽ വാടക സ്റ്റോറില്‍നിന്ന് കല്യാണത്തിന് എന്നുപറഞ്ഞ് എടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ വിറ്റു

താമരശ്ശേരിയിൽ വാടക സ്റ്റോറില്‍നിന്ന് കല്യാണത്തിന് എന്നുപറഞ്ഞ് എടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ വിറ്റു. താമരശ്ശേരി പരപ്പന്‍പൊയിലിലെ ഒ.കെ സൗണ്ട്‌സ് എന്ന വാടക സ്റ്റോറില്‍നിന്ന്

പേരാമ്പ്ര പുറ്റാട് വട്ടക്കണ്ടിയിൽ (ലോട്ടസ്) എം.സുരേഷ് അന്തരിച്ചു

പേരാമ്പ്ര: പുറ്റാട് വട്ടക്കണ്ടിയിൽ (ലോട്ടസ്) എം.സുരേഷ് (82) (റിട്ട. സെക്ഷൻ എൻജിനിയർ സതേൺ റെയിൽവെ ബാംഗ്ലൂർ) അന്തരിച്ചു. ഭാര്യ: മാധവി കെ.ടി.കെ.