വിമാനത്താവളത്തിൽ യാത്രക്കാർ കൂടിയതോടെ ദുബായ് എയർപോർട്ടിൽ കൂടെ അനുഗമിക്കുന്നവർക്ക് നിയന്ത്രണം.
ഇക്കാലയളവിൽ മാത്രമായി ഏകദേശം 33 ലക്ഷം യാത്രക്കാർ വിമാനത്താവളം വഴി യാത്രചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിൽ 9,14,000 യാത്രക്കാർ ദുബായിൽനിന്ന് പുറത്തേക്ക് പോകും. ഈ മാസം 12 മുതൽ 14 വരെയുള്ള വാരാന്ത്യമായിരിക്കും ഏറ്റവുംതിരക്ക് അനുഭവപ്പെടുക.
ഇക്കാലയളവിൽ ഏതാണ്ട് 8,40,000 യാത്രക്കാരെ ദുബായ് സ്വാഗതംചെയ്യും. 13-ന് മാത്രമായി 2,86,000 യാത്രക്കാരുണ്ടാവാൻ സാധ്യതയുണ്ട്.ഈ മാസം 17 വരെ പ്രതിദിനം ശരാശരി 2,74,000 യാത്രക്കാർക്ക് സേവനങ്ങൾ നൽകാനുള്ള തയ്യാറെടുപ്പുകൾ ദുബായ് എയർപോർട്ട് അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്. സുഗമയാത്രയ്ക്കായി മെട്രോ, സിറ്റി ചെക്ക്-ഇൻ, സ്‌മാർട്ട് ഗേറ്റ് തുടങ്ങിയ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ നിർദേശിച്ചു.
ഈ വേനൽക്കാലം മുമ്പില്ലാത്തവിധം തിരക്കനുഭവപ്പെടുമെന്നാണ് ട്രാവൽ പ്രൊവൈഡർ ഡിനാറ്റ നൽകുന്ന വിവരം. അന്താരാഷ്ട്ര യാത്രക്കാരിൽ 35 ശതമാനം വർധന പ്രതീക്ഷിക്കുന്നുണ്ട്.
ഫ്ലൈ ദുബായ് യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുൻപെങ്കിലും എത്തിച്ചേരണമെന്നാണ് നിർദേശം. അതേസമയം മറ്റ് എയർലൈനുകളിൽ യാത്ര ചെയ്യുന്നവർ മൂന്ന് മണിക്കൂറിന് മുമ്പായി വിമാനത്താവളത്തിലെത്തണം. യാത്രക്കാർക്ക് ചെക്ക്-ഇൻ സൗകര്യങ്ങൾ ഉപയോഗിക്കാം. ലഗേജിന്റെ കനം വീട്ടിൽനിന്നുതന്നെ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പിക്കാം.