
കഴിഞ്ഞ ദിവസം എലത്തുർ പെട്രോൾ പമ്പിനു സമീപം ടിപ്പറിൽ സ്വകാര്യ ബസിടിച്ച് മറിഞ്ഞ അപകടത്തിൽപ്പെട്ടവരെ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ച കോഴിക്കോട് മേപ്പയ്യുർ റൂട്ടിലോടുന്ന സവേര ബസിലെ ജീവനക്കാരെ ബസ് എഞ്ചിനീയറിംഗ് വർക്കേഴ് യൂണിയൻ സി.ഐ.ടി.യു. കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ വെച്ച് ആദരിച്ചു.
അപകടത്തിൽ 50 ഓളം പേർക്കാണ് പരിക്കേറ്റത്. സവേര ബസ് ഇതിനു പിന്നിലായി വരുമ്പോഴാണ് അപകടം. ഉടൻ തന്നെ ബസ് നിർത്തി അപകടത്തിൽപ്പെട്ടവരെ ബസ്സിനടിയിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുയായിരുന്നു.
സി.ഐ.ടി.യു.തൊഴിലാളികളായ ഡ്രൈവർ രഞ്ജിത്ത്, കണ്ടക്ടർ ബിജു, ക്ലീനർ പ്രജി തുടങ്ങിയ ജീവനക്കാരെയാണ് ആദരിച്ചത്. ഏരിയാ സെക്രട്ടറി. പി.ബിജു പൊന്നാട അണിയിച്ചു.യൂണിയൻ പ്രസിഡണ്ട്.രജീഷ്, സംസാരിച്ചു.
 
 
 







