സുൽത്താന്റെ ഓർമ്മപുതുക്കി നടുവണ്ണൂർ ഗവൺമെൻറ് ഹൈസ്കൂൾ

നടുവണ്ണൂർ : ബേപ്പൂർ സുൽത്താൻന്റെ ഓർമ്മ പുതുക്കി നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മലയാളം സബ്ജെക്ട് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഇ. ശശീന്ദ്രദാസ് ഉദ്‌ഘാടനം ചെയ്തു . പ്രധാനാധ്യാപകൻ എൻ.എം മൂസക്കോയ അധ്യക്ഷത വഹിച്ചു .

‘ബഷീർ- സാഹിത്യവും, ജീവിതവും’ എന്ന വിഷയത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരം നടന്നു. പ്രൈമറി വിഭാഗത്തിലെ കുട്ടികൾ ബഷീറിൻറെ വിവിധ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷം ധരിച്ചുകൊണ്ട് മുഴുവൻ ക്ലാസുകളിലും ബഷീർ കൃതികൾ പരിചയപ്പെടുത്തി. ‘ഇമ്മിണി ബല്യ ബഷീർ’എന്ന പേരിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബഷീർ ദിനാചരണത്തിൽ ചുമർപത്രിക, പതിപ്പ് എന്നിവ നിർമ്മിച്ചു. സി.പി . സുജാൽ, എ . ഷീജ ,ജയകുമാർ ബാണത്തൂർ,വി.സി.സാജിദ്,രാജീവൻ, ജയ,കെ.സുനിത,സി.കെ.ഷൈലജ,
അലീന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.