ഇന്ന് മുതൽ നാല് ദിവസത്തേക്ക് റേഷൻ കടകൾ തുറക്കില്ല

ഇന്ന് മുതൽ നാല് ദിവസത്തേക്ക് റേഷൻ കടകൾ തുറക്കില്ല. ഇ പോസ് ക്രമീകരണത്തിനാണ് ഇന്ന് അടച്ചിട്ടത്. നാളെ ഞായറാഴ്ച കട തുറക്കില്ല. തിങ്കളും ചൊവ്വയും റേഷൻ കട ഉടമകളുടെ സമരമാണ്.

കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം അഞ്ച് വരെ നീട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഈ മാസത്തെ റേഷൻ അഞ്ചാം തിയ്യതി വരെ വാങ്ങാൻ കഴിഞ്ഞില്ല. ഇന്ന് അടച്ചിട്ടത് ഇ പോസ് ക്രമീകരണത്തിനാണെങ്കിൽ ജൂലൈ 8, 9 തിയ്യതികളിൽ കടകൾ അടച്ചിട്ട് സമരത്തിലാണ് റേഷൻ കടയുടമകൾ. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ആവശ്യം.

സാധാരണക്കാർ മാസത്തിന്‍റെ തുടക്കത്തിൽ തന്നെ റേഷൻ വാങ്ങാറുണ്ട്. ഇത്തവണ ആ സാഹചര്യമില്ല. ജൂലൈ 10ന് ശേഷം മാത്രമേ ഈ മാസത്തെ റേഷൻ വാങ്ങാൻ കഴിയൂ എന്ന സാഹചര്യം പാവപ്പെട്ടവരെ സംബന്ധിച്ച് വളരെ പ്രതിസന്ധി സൃഷ്ടിക്കുന്നു.

 

Leave a Reply

Your email address will not be published.

Previous Story

അലസതയുടെ കിതപ്പും, കുതിപ്പിനിടയിലെ നിർഭാഗ്യങ്ങളും; ജർമ്മൻ കലത്തിൽ വേവിച്ചെടുത്ത കലക്കൻ സ്പാനിഷ് മസാല- വിപിൻദാസ് മതിരോളി

Next Story

ചേലിയ ആറോതി മീത്തൽ നാരായണി അന്തരിച്ചു

Latest from Main News

21/11/2024 മന്ത്രിസഭായോഗ തീരുമാനങ്ങള്‍

പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ അ​ദാലത്ത് നടത്തും. 2024 ഡിസംബർ, 2025

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.. 22.11.2024.വെള്ളി*ഒ.പി.വിവരങ്ങൾ’ പ്രധാനഡോക്ടമാർ

*കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.. 22.11.2024.വെള്ളി*ഒ.പി.വിവരങ്ങൾ’ പ്രധാനഡോക്ടമാർ* 🎄🎄🎄🎄🎄🎄🎄🎄   *ജനറൽമെഡിസിൻ*  *ഡോ.മുഹമ്മദ് ഷാൻ(17)*   *സർജറി വിഭാഗം*  *ഡോ

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാത്തീയതി പ്രഖ്യാപിച്ചു.  സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് പരീക്ഷ മാർച്ച്