2024-ലെ നീറ്റ് യു.ജി കൗൺസിലിംഗ് നീട്ടിവെച്ചു

2024-ലെ നീറ്റ് യു.ജി. കൗണ്‍സിലിംഗ് നീട്ടിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കൗൺസിലിങ് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി സുപ്രീം കോടതി ഹിയറിംഗിന് ശേഷം പ്രഖ്യാപിക്കും. ഇന്ന് (ജൂലൈ ആറ്) ആയിരുന്നു കൗണ്‍സിലിങ് ആരംഭിക്കേണ്ടിയിരുന്നത്.

ഇന്ന് ആരംഭിക്കാനിരുന്ന നീറ്റ് യുജി കൗൺസലിംഗ് മാറ്റിവയ്ക്കാൻ നേരത്തെ സുപ്രീം കോടതി ഒന്നിലധികം ഹിയറിംഗുകളിൽ വിസമ്മതിച്ചിരുന്നു. നിലവിൽ 2024 ജൂലായ് 8 ന് സുപ്രീം കോടതി വാദം കേൾക്കലിന് ശേഷം പുതുക്കിയ തീയതി പ്രഖ്യാപിക്കാനാണ് സാധ്യത. ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർക്കൊപ്പം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും വാദം കേൾക്കും. നീറ്റ് യുജി 2024 മായി ബന്ധപ്പെട്ട ഒന്നിലധികം ഹർജികൾ ബെഞ്ച് പരിഗണിക്കും.

15 ശതമാനം അഖിലേന്ത്യാ ക്വാട്ടയ്ക്കുള്ള നീറ്റ് കൗൺസലിംഗ് നടത്തുന്നത് മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി/ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഇന്ത്യാ ഗവൺമെൻ്റ് എന്നിവർ ചേർന്നാണ്. നീറ്റ് യുജി പരീക്ഷയിൽ 50-ാം ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ ജനറൽ വിഭാഗക്കാർക്ക് നീറ്റ് അഖിലേന്ത്യാ കൗൺസിലിംഗിൽ പങ്കെടുക്കാൻ അർഹതയുണ്ട്.

നീറ്റ് യുജി പരീക്ഷ പാസായ വിദ്യാർത്ഥികൾ ആദ്യം കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് ശേഷം, വിദ്യാർത്ഥി ഫീസ് അടച്ച് ചോയ്‌സുകൾ പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്ത് അലോട്ട് ചെയ്ത ഇൻസ്റ്റിറ്റ്യൂട്ടിൽ റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ടിംഗിന് ആവശ്യമായ രേഖകളുടെ ലിസ്റ്റ് ഉൾപ്പെടെ പൂർണ്ണമായ കൗൺസിലിംഗ് ഷെഡ്യൂൾ എംസിസി പുറത്തിറക്കും. സ്‌ട്രേ വേക്കൻസി റൗണ്ടുകളും മോപ്പ്-അപ്പ് റൗണ്ടുകളും ഉൾപ്പെടെ ഒന്നിലധികം റൗണ്ടുകളിലായാണ് കൗൺസിലിംഗ് നടക്കുക.

 

 

Leave a Reply

Your email address will not be published.

Previous Story

കഴിഞ്ഞ ദിവസം ടിപ്പറിൽ സ്വകാര്യ ബസ്സിടിച്ച് മറിഞ്ഞ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച് രക്ഷാപ്രവർത്തനം നടത്തിയ സവേര ബസിലെ ജീവനക്കാരെ ബസ് എഞ്ചിനീയറിംഗ് വർക്കേഴ് യൂണിയൻ കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ വെച്ച് ആദരിച്ചു

Next Story

സുൽത്താന്റെ ഓർമ്മപുതുക്കി നടുവണ്ണൂർ ഗവൺമെൻറ് ഹൈസ്കൂൾ

Latest from Main News

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 16-08-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 16-08-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഇ.എൻടിവിഭാഗം

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി

പരിഷ്കരിച്ച 112 സേവനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു

പരിഷ്കരിച്ച 112 സേവനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും വിളിക്കാവുന്ന

‘അമ്മ’യുടെ പ്രസിഡന്റായി ശ്വേതാ മേനോന്‍

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേതാ മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ തെരഞ്ഞെടുക്കപ്പെട്ടു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോന്‍