അത്തോളിയിൽ ഓണത്തിന് ഇക്കുറി ചെണ്ടുമല്ലി വിരിയും

അത്തോളി : ഓണ പൂക്കളത്തിൽ മുൻ നിരയിലെ പൂവായ ചെണ്ടുമല്ലി അത്തോളിയുടെ മണ്ണിൽ വിരിയിക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി. പഞ്ചായത്തിലെ ആറാം വാർഡിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓണ വിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി പൂവിൻ്റെ വിത്ത് ഇറക്കിയത്. പദ്ധതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷ് ഉദ്ഘാടനം ചെയ്തു.


” കഴിഞ്ഞ തവണ ചെറുതായി ഒന്ന് തുടങ്ങി. പൂ അത്യാവശ്യം കിട്ടി . ഇത്തവണ വിപുലമായ രീതിയിലാണ് പൂ കൃഷി . വിജയിച്ചാൽ പദ്ധതി വ്യാപിക്കും , പൂ കൃഷി നമ്മുടെ നാട്ടിലും പറ്റും – സി കെ റിജേഷ് പറഞ്ഞു. വാർഡിലെ റീജ , ദേവി എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് ബാച്ച് തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷിപ്പണി ചെയ്യുന്നത്. അത്തോളി പഞ്ചായത്ത് കൃഷി അസി. ഓഫീസർമാരായ ഷൺമുഖം , വിനു എന്നിവർ പാലക്കാട് അഗളി സ്വദേശികളാണ്.
ഇവരുടെ സഹകരണത്തോടെയാണ് കൃഷി രീതി നിർവ്വഹിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷ എന്നിവർ കിലയുടെ പരിശീലനത്തിന് അഗളിയിൽ പോയിരുന്നു. ഇവിടെ സമീപത്തായാണ്


ഷൺമുഖം , വിനു എന്നിവരുടെ വീട് ,അതിന് അടുത്തായി പച്ചക്കറി കൃഷി, പൂകൃഷി എന്നിവ ശ്രദ്ധയിൽപ്പെട്ടു. ഇവിടെ നിന്നുള്ള ചർച്ചയിൽ നിന്നാണ് നാട്ടിൽ ഓണത്തിന് മുമ്പായി ചെണ്ട് മല്ലി കൃഷിയിറക്കൽ പദ്ധതി. തുടർന്ന് ഗ്രൂപ്പ് കൃഷി പദ്ധതിയ്ക്കായി പഞ്ചായത്ത് ഫണ്ട് വകയിരുത്തി . വാർഡ് ആറിൽ
അത്തോളി പറമ്പത്ത് പ്രദേശത്ത് 25 സെൻ്റ് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷിയിറക്കിയത്. കൃഷി ഓഫീസർ സുവർണ്ണ ശ്യാമാണ് മേൽനോട്ടം.
ഓണത്തിന് ചെണ്ടുമല്ലി അന്വേഷിച്ച് പൂക്കടയിലേക്ക് പോകണ്ട , ഇവിടെ വന്നാൽ മതി.

 

Leave a Reply

Your email address will not be published.

Previous Story

മലിനീകരണ നിയന്ത്രണത്തിനായി എണ്ണക്കമ്പനികൾ നടപടികൾ സ്വീകരിച്ചു വരുന്നതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

Next Story

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം

Latest from Main News

കേരളം ഒന്നാമതായി തുടരണം- മുഖ്യമന്ത്രി പിണറായി വിജയൻ; ഫറോക്ക് താലൂക്ക് ആശുപത്രി പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കേരളം രാജ്യത്തിന് മാതൃകയാണ്. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങി പ്രധാന മേഖലകളിലെല്ലാം കേരളം രാജ്യത്ത് ഒന്നാമതാണ്. ഈ സ്ഥിതി തുടരാനാകണമെന്ന് മുഖ്യമന്ത്രി പിണറായി

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി- ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും

താമരശ്ശേരി:  മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ

മലബാർ ടൂറിസം മീറ്റ് സംഘടിപ്പിച്ചു

കോഴിക്കോട്:മലബാറിൻ്റെ സമഗ്ര ടൂറിസം വളർച്ച ലക്ഷ്യമാക്കി കേന്ദ്ര ടൂറിസം വകുപ്പുമായി സഹകരിച്ച് സർക്കാർ സമഗ്ര ടൂറിസം വികസനപദ്ധതി നടപ്പിലാക്കണമെന്ന് എം.കെ. രാഘവൻ

വടകര പ്രസ് ക്ലബ്ബ് ഓണാഘോഷവും കുടുംബ സംഗമവും നടത്തി

വടകര: വടകര ജേര്‍ണലിസ്റ്റ് യൂനിയന്റെ നേതൃത്വത്തിലുള്ള പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം  കൊണ്ടാടി. ഐഎംഎ ഹാളില്‍ നടന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കുടുംബസമേതം