കാപ്പാട് കൊയിലാണ്ടി തീരപാത പുനർനിർമ്മിക്കാൻ അടിയന്തര എസ്റ്റിമേറ്റ് തയ്യാറാക്കും


കൊയിലാണ്ടി കടലാക്രമണം കൊണ്ടു തകർന്ന കാപ്പാട് നിന്ന്- കൊയിലാണ്ടി ഹാർബർ വരെയുള്ള റോഡ് പുനർനിർമിക്കാനായി എസ്റ്റിമേറ്റ് ഉണ്ടാക്കുന്നന്നതിൻ്റെ ഭാഗമായി എം എൽ എ കാനത്തിൽ ജമീല , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് , ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ മേജർ ഇറിഗേഷൻ , ഹാർബർ എഞ്ചിനിയറിംഗ് എന്നീ വകുപ്പുകളിലെ എഞ്ചിനിയർമാർ സ്ഥലം സന്ദർശിച്ചു.

ജലവിഭവ വകുപ്പ് മന്ത്രി റോഷിൻ അഗസ്റ്റിൻ പ്രഖ്യാപിച്ച ഈ മേഖലയിലെ 6 കോടി രൂപയുടെ കടൽഭിത്തി പുനർ നിർമാണം പൂർത്തിയാകുന്നതോടെയാണ് നിലവിലുള്ളതും തകർന്നതുമായ തീരദേശ റോഡ് നിർമ്മിക്കുക. നേരത്തെ കേന്ദ്ര സർക്കാർ ഏജൻസിയായ എൻസിസി ആർ ദിവസങ്ങളോളം എടുത്ത് നടത്തിയ സർവ്വെയുടെ തീരുമാനമനുസരിച്ച് ചെല്ലാനം മാതൃകയിൽ 76 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തി കാപ്പാട് തീരദേശത്ത് ആരംഭിക്കുന്നതിന് സാവകാശം വേണം. എന്നാൽ നിരവധി പേർ ആശ്രയിക്കുന്ന തീരദേശ റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കുന്നതിൻ്റെ ഭാഗമായാണ് റോഡിൻ്റെ എസ്റ്റിമേറ്റ് എടുക്കുന്നതും ഭിത്തി നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതും.റോഡിൻ്റെ എസ്റ്റിമേറ്റിന് അനുസരിച്ച് ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് ഫിഷറിസ്‌ മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയതായി കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു . കൂടാതെ കടലാക്രമണം തടയുന്നതിനുള്ള അഭിയന്തിര നടപടി എന്ന നിലയ്ക്ക് ഇറിഗേഷൻ വകുപ്പ് അനുവദിച്ച 25 ലക്ഷം രൂപയുടെ വർക്ക് ടെണ്ടറായിട്ടുണ്ട് . മേജർ ഇറിഗേഷൻ എക്സി . എഞ്ചിനിയർ ശാലു സുധാകരൻ , അസി. എക്സി. എഞ്ചിനിയർ ഫൈസൽ , ഹാർബർ എഞ്ചിനിയറിംഗ് അസി. എക്സി. എഞ്ചിനിയർ ശ്രീ . രാകേഷ് , എ ഇ ഷീന ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം

Next Story

ക്വട്ടേഷൻ സംഘത്തെ പിടികൂടണമെന്ന് സർവ്വകക്ഷി യോഗം

Latest from Main News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

മലബാറിന്റെ മടിത്തട്ടിലെ ജിന്നുകളുടെ താഴ്വാരം – തയ്യാറാക്കിയത് ഫൈസൽ റഹ്മാൻ

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ മന്ദങ്കാവ് പ്രദേശത്തെ ഏതാണ്ട് അൻപത് ഏക്കറിൽ പരം ഭൂമിയിൽ വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്. അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ