ക്വട്ടേഷൻ സംഘത്തെ പിടികൂടണമെന്ന് സർവ്വകക്ഷി യോഗം

അരിക്കുളം: കുനിക്കാട്ടിൽ കുഞ്ഞമ്മദിനെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിക്കുകയും ഇരുകാലുകളും അടിച്ചു തകർക്കുകയും ചെയ്ത അക്രമകാരികളെ പിടി കൂടണമെന്നും പോലീസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും അരിക്കുളത്ത് ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച രാത്രി 9 മണിയോടെയാണ് പുറത്ത് നിന്നെത്തിയ ക്വട്ടേഷൻ സംഘം വീട്ടിലെത്തി കുഞ്ഞമ്മദിൻ്റെ വായ പൊത്തിപ്പിടിച്ച് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാലുകൾ അടിച്ചുതകർത്തത്. നാലിൽ കൂടുതൽ ആളുകൾ അക്രമി സംഘത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു. കുഞ്ഞമ്മദ് കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ . സങ്കീർണമായ ശസ്ത്രക്രിയയിലുടെ മാത്രമേ കാലുകളുടെ ചലന ശേഷി വീണ്ടെടുക്കാൻ കഴിയൂ എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. സർവകക്ഷിയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ ഉദ്ഘാടനം ചെയ്തു.സി. പ്രഭാകരൻ, രാമചന്ദ്രൻ നീലാംബരി, വി.വി.എം. ബഷീർ, എടവന രാധാകൃഷ്ണൻ, എം. കുഞ്ഞായൻ കുട്ടി, കെ.രവി , ബ്ളോക്ക് പഞ്ചായത്തംഗം രജില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.ഇന്ദിര,എം. പ്രകാശൻ, നിജീഷ്, കെ.എം. അമ്മത് എന്നിവർ സംസാരിച്ചു. ആക് ഷൻ കമ്മറ്റി ഭാരവാഹികൾ: ചെയർമാൻ എ .എം. സുഗതൻ, കൺവീനർ എം. കുഞ്ഞായൻ കുട്ടി.

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് കൊയിലാണ്ടി തീരപാത പുനർനിർമ്മിക്കാൻ അടിയന്തര എസ്റ്റിമേറ്റ് തയ്യാറാക്കും

Next Story

നന്തിയിൽ തടി കയറ്റിയ ലോറി മറിഞ്ഞ് അപകടം

Latest from Local News

തലശ്ശേരി ഹുസ്സൻമൊട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

തലശ്ശേരി ഹുസ്സൻമൊട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഷാജി (60) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. കോഴിക്കോട്

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു.  കോഴിക്കോട് ബോബി

മന്തരത്തൂർ എടച്ചേരിതാഴ താമസിക്കും ചാരുപറമ്പത്ത് ഒണക്കൻ അന്തരിച്ചു

മന്തരത്തൂർ എടച്ചേരിതാഴ താമസിക്കും ചാരുപറമ്പത്ത് ഒണക്കൻ 103 അന്തരിച്ചു. ഭാര്യ പരേതയായ മാതു. മക്കൾ സി. എം .കുമാരൻ (ബാറ്ററിഹൗസ് വടകര),

കൊയിലാണ്ടി കാവുംവട്ടം സ്വദേശിയായ മുഹമ്മദ് സിനാൻ എന്ന വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി കാവുംവട്ടം സ്വദേശിയായ മുഹമ്മദ് സിനാൻ (16 വയസ്സ് /പ്ലസ് വൺ വിദ്യാർഥി: കൂട്ടാലിട അവിടനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ) ഇന്ന്