അരങ്ങിൽ ആക്ഷേപഹാസ്യത്തിന്റെ ചാട്ടുളിയായി വിശ്വ വിഖ്യതമായ മൂക്ക്

ബഷീർ ദിനത്തോട് അനുബന്ധിച്ച് ചെങ്ങോട്ടു കാവ് സൈമ ലൈബ്രറിയുടെ ലിറ്റിൽ തിയ്യേറ്ററിന്റെ നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്ക്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിശ്വ വിഖ്യാതമായ മൂക്ക് എന്ന ബഷീർ കൃതിയുടെ നാടക ആവിഷ്കാരം നാടക പ്രേമികളുടെ ശ്രദ്ധ നേടി.

സമകാലീന രാഷ്രീയത്തിലെ കെട്ടു കാഴ്ച്ചകൾ സരസമായി ബഷീർ എഴുതിയ ഈ കഥ എക്കാലത്തും പ്രസക്തമാണ്. അഭിനവ മൂക്കൻമാർ അരങ്ങ്  തകർക്കുന്ന കാലത്ത് കുട്ടികൾ കുട്ടികളുടെ ഭാഷയിൽ അരങ്ങിൽ ലള തിമായി എത്തിച്ചിരിക്കുന്നു. ബഷീർ കഥക്ക് തിരക്കഥ ഒരുക്കിയത് ആർ.രാധാകൃഷ്ണൻ മാസ്റ്ററും സംവിധാനം ചെയതത് രാഖേഷ് പുല്ലാട്ടും ആണ്.

Leave a Reply

Your email address will not be published.