എസ്എഫ്ഐ കേരളത്തിലെ കലാലയങ്ങളിൽ അധ്യാപകരെയും വിദ്യാർഥികളെയും ആക്രമിച് അരാജകത്വം സൃഷ്ട്ടിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ കെ അമൽ മനോജ്. കൊയിലാണ്ടി ഗുരുദേവ കോളേജിൽ അധ്യാപകരെ അക്രമിച്ച എസ്എഫ്ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എബിവിപി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരെ അക്രമിച്ച ശേഷം വീണ്ടും പരസ്യ വെല്ലുവിളികൾ തുടരുകയാണ് എസ്എഫ്ഐ ക്രിമിനലുകൾ. അധ്യാപകനെ രണ്ടു കാലിൽ നടത്തില്ലെന്നും വേണ്ടിവന്നാൽ അധ്യാപകന്റെ നെഞ്ചത്ത് അടുപ്പുകൂട്ടുമെന്നുമുള്ള അത്യന്തം പ്രകോപനപരമായ വെല്ലുവിളി നടത്തുകയാണ് ഇടതുപക്ഷ സംഘടനകൾ. കേരളത്തിലെ കോളേജുകളിൽ എസ്എഫ്ഐ കൊടിപിടിക്കാത്ത, ആശയം പിന്തുടരാത്ത അധ്യാപകരെയും വിദ്യാർത്ഥികളെയും ആക്രമിക്കാനാണ് എസ്എഫ്ഐ ശ്രമിക്കുന്നതെങ്കിൽ അതിനെ എന്ത് വിലകൊടുത്തും പ്രതിരോധിക്കുമെന്നും വേണ്ടിവന്നാൽ അവർക്ക് സംരക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ബസ്റ്റാൻഡ് പരിസരത്തു സംഘടിപ്പിച്ച പ്രതിഷേധ സദസിൽ എബിവിപി കോഴിക്കോട് ജില്ലാപ്രസിഡന്റ് നന്ദകുമാർ ജില്ലസെക്രട്ടറി കെ.ടി അതുൽദാസ്, സംസ്ഥാന സമിതിയംഗം വി എ വരുൺ, ജില്ലാ സമിതിയംഗം അനവദ്യ എന്നിവർ പങ്കെടുത്തു.