
റേഷൻ വ്യാപാരി സംയുക്ത സമരസ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 8, 9 തിയ്യതികളിലായി സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിട്ട് കൊണ്ട് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിൻ്റെ വിളംബര ജാഥ എ.കെ.ആർ.ആർ.ഡി.എ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ വച്ച് നടന്നു.
എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന സെക്രട്ടറി പി. പവിത്രൻ ഉദ്ഘാടനം ചെയ്ത വിളംബരജാഥക്ക് .കെ പരീത് സ്വാഗതവും കൊയിലാണ്ടി താലൂക്ക് പ്രസിഡൻ്റ് രവീന്ദ്രൻ പുതുക്കോട്ട് അദ്ധ്യക്ഷസ്ഥാനം വഹിച്ച് നേതൃത്വവും നൽകി. മാലേരി മൊയ്തു, , കെ. കെ പ്രകാശ്, ശശിമംഗര, വി കെ മുകുന്ദൻ, സുഗതൻ തുടങ്ങിയവർ ജാഥയ്ക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. കെ.പി പ്രകാശൻ നന്ദി പ്രകാശിപ്പിച്ചു.










