കോഴിക്കോട് യൂസ്ഡ് കാർ ഷോറൂമിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കോടികളുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി

കോഴിക്കോട് യൂസ്ഡ് കാർ ഷോറൂമിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കോടികളുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി.  102 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകളാണ്  മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള ‘റോയൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിൽ ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

കാർ ഷോറൂമിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളിലാണു രണ്ടു ദിവസമായി റെയ്ഡ് നടത്തിയത്. ഏതാനും മാസങ്ങളായി വൻ തുകകളുടെ ഇടപാടുകൾ നടക്കുന്നതു സംബന്ധിച്ചു സംശയം ഉയർന്നതിനെ തുടർന്നായിരുന്നു റെയ്ഡ്.

പ്രമുഖ താരങ്ങൾ ആഡംബര കാറുകൾ വാങ്ങി ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം റോയൽ ഡ്രൈവിനു വിൽപന നടത്തി പണം അക്കൗണ്ടിൽ കാണിക്കാതെ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നു കാറുകൾ വാങ്ങി കാറിന്റെ വില കള്ളപ്പണമായി നൽകിയതും കണ്ടെത്തി. ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളികൾ അടക്കമുള്ള പ്രമുഖ സിനിമാതാരങ്ങളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

സിനിമ, കായിക മേഖലകളിലെ ദേശീയ തലത്തിലെ പ്രമുഖർ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് അവർക്കു നോട്ടിസ് അയയ്ക്കാൻ ആദായനികുതി വകുപ്പു തീരുമാനിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.

Previous Story

കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി

Next Story

സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരുടെ സ്റ്റൈപന്റ് വര്‍ധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Latest from Main News

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി

പരിഷ്കരിച്ച 112 സേവനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു

പരിഷ്കരിച്ച 112 സേവനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും വിളിക്കാവുന്ന

‘അമ്മ’യുടെ പ്രസിഡന്റായി ശ്വേതാ മേനോന്‍

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേതാ മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ തെരഞ്ഞെടുക്കപ്പെട്ടു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോന്‍

നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ. ജയ്കിഷ്

കോഴിക്കോട്: നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ