സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരുടെ സ്റ്റൈപന്റ് വര്‍ധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും ദന്തല്‍ കോളേജുകളിലേയും ഹൗസ് സര്‍ജന്‍മാരുടേയും റെസിഡന്റ് ഡോക്ടര്‍മാരുടേയും സ്റ്റൈപന്റ് വര്‍ധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തിലാകുന്ന തരത്തിലാണ് ഉത്തരവിറക്കിയത്. ദീർഘകാല ആവശ്യത്തിന് ഒടുവിലാണ് വർദ്ധനവുണ്ടായിരിക്കുന്നത്. മെഡിക്കല്‍, ദന്തല്‍ വിഭാഗം ഹൗസ് സര്‍ജന്‍മാരുടെ സ്റ്റൈപന്റ് 27,300 രൂപയാക്കി.

ഒന്നാം വര്‍ഷ മെഡിക്കല്‍, ദന്തല്‍ വിഭാഗം പി.ജി. ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 57,876 രൂപയും രണ്ടാം വര്‍ഷ ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 58,968 രൂപയും മൂന്നാം വര്‍ഷ ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 60,060 രൂപയുമാക്കി സ്റ്റൈപന്റ് വര്‍ധിപ്പിച്ചു.

മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പി.ജി. ഒന്നാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 68,796 രൂപയും രണ്ടാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 70,980 രൂപയും മൂന്നാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 73,164 രൂപയുമാക്കി. മെഡിക്കല്‍ ബോണ്ടഡ് പോസ്റ്റിംഗിലെ സീനിയര്‍ റസിഡന്റുമാര്‍ക്ക് 76,440 രൂപയും ദന്തല്‍ ബോണ്ടഡ് പോസ്റ്റിംഗിലെ സീനിയര്‍ റസിഡന്റുമാര്‍ക്ക് 73,500 രൂപയും കോണ്ട്രാക്ട് പോസ്റ്റിംഗ് സീനിയര്‍ റെസിഡന്റുമാര്‍ക്ക് 73,500 രൂപയുമാക്കിയാണ് സ്റ്റൈപന്റ് വര്‍ധിപ്പിച്ചത്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് യൂസ്ഡ് കാർ ഷോറൂമിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കോടികളുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി

Next Story

കോഴിക്കോട് ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു

Latest from Main News

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികള്‍ ഉദ്ഘാടനം ചെയ്തു

സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിലാണ് സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതി തീരുമാനങ്ങൾ ഇനി ജനങ്ങൾക്ക് മുന്നിൽ: കെ-സ്മാർട്ട് മീറ്റിങ് മൊഡ്യൂൾ സജ്ജം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് മെമ്പർമാരുടെ വാഗ്ദാനങ്ങളും ഭരണസമിതികളുടെ തീരുമാനങ്ങളും ഇനി ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനാവില്ല. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച

ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ

 ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് പരോൾ അനുവദിച്ചു. 15 ദിവസത്തെ പരോളാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ

കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജാ സുരേഷിന് സ്വീകരണം നൽകി

  കോഴിക്കോട് : കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ഈസ്റ്റ്‌ ഹിൽ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയും കോർവ സംസ്ഥാന കൌൺസിൽ മെമ്പറുമായ