ചെറിയേരി നാരായണന്‍ നായര്‍ അനുസ്മരണം ജൂലായ് ഏഴിന് അരിക്കുളത്ത്

നൃത്ത,സംഗീത രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ചെറിയേരി നാരായണന്‍ നായര്‍ അനുസ്മരണം ജൂലായ് ഏഴിന് അരിക്കുളത്ത് നടക്കും. അരിക്കുളം എല്‍.പി സ്‌കൂള്‍ അങ്കണത്തിലാണ് അതിവിപുലമായ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നത്.

അനുസ്മരണ ചടങ്ങ്  പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.  അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.സുഗതൻ അധ്യക്ഷത വഹിക്കും.  ചടങ്ങില്‍ കേരളത്തില്‍ അറിയപ്പെടുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകരും കലാകാരന്‍മാരും പങ്കെടുക്കും.

ഗാന രചന, സംഗീതം, ആലാപനം എന്നീ കഴിവുകള്‍ക്ക് പുറമെ രസാഭിനയത്തിന്റെ സകലഭാവങ്ങളേയും, അവയുടെ പൂര്‍ണ്ണതയോടെ അവതരിപ്പിക്കാനുള്ള കഴിവ്, ലാസ്യ നടനത്തിന് യോജിച്ച ശരീര ഘടന, ഇവയെല്ലാം ഒത്തുചേര്‍ന്ന കലാകാരനായിരുന്നു ചെറിയേരി നാരായണന്‍ നായര്‍. ഗുരു ചേമഞ്ചേരിയുടെ പ്രിയ ശിഷ്യനുമായിരുന്ന അദ്ദേഹം മികച്ച സാമൂഹ്യ പ്രവര്‍ത്തകനും, പ്രസംഗകനുമായിരുന്നു. നാരായണന്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘അംബ,’ എന്ന നൃത്ത നാടകം ഏറെ പ്രസിദ്ധമായിരുന്നു.

 

Leave a Reply

Your email address will not be published.

Previous Story

പ്രിൻസിപ്പാളിനെ കയ്യേറ്റം ചെയ്ത നടപടി വിദ്യാർത്ഥി രാഷ്ട്രീയത്തിന് അപമാനം ; എം എസ് എഫ്

Next Story

സംസ്ഥാനത്തെ പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ സൈലത്തിന്റെ വിവിധ ബ്രാഞ്ചുകളിൽ റെയ്ഡ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 12 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 12 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

“സക്ഷം” അങ്കണവാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ‘ ആരാധനമുക്ക് അങ്കണവാടിയിൽ സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ നിർമല നിർവഹിച്ചു.കീഴരിയൂർ

വടകര മൂരാട് വാഹനാപകടം; മരണപ്പെട്ടത് മാഹി പുന്നോൽ സ്വദേശികള്‍

കോഴിക്കോട്: വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി,

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ സി പി ഐ പ്രതിജ്ഞാബദ്ധം

കൊയിലാണ്ടി :  ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നത് സിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി മതേതര ഐക്യനിര കെട്ടിപ്പെടുക്കുന്നതിന് വേണ്ടി സജീവമായി ഇടപെടുമെന്നും സി

വിമാനത്താവളങ്ങളിലെ സുരക്ഷ ; യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ സംവിധാനം

ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെ യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ