2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനാടനുബന്ധിച്ചുള്ള മൂന്നാമത്തെ അലാട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലാട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും മാന്റേറ്ററി ഫീസ് അടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗൺലാഡ് ചെയ്ത ശേഷം 11.07.2024, 3 മണിക്ക് ശേഷം കോളേജിൽ ഹാജരായി സ്ഥിരം അഡ്മിഷൻ നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാര്‍ത്ഥികൾക്ക് ലഭിച്ചിരിക്കുന്ന അലാട്ട്മെന്റ് നഷ്ടപ്പെടുന്നതായിരിക്കും.

പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികൾ മാന്‍ഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജിൽ പ്രവേശനം എടുക്കേണ്ടത്. ഒന്ന്, രണ്ട് അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച വിദ്യാര്‍ത്ഥികള്‍ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കില്‍ കൂടി) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജിൽ ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവര്‍ നിര്‍ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്.

രണ്ടാം അലോേട്ട്മെന്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം അലോട്ട്മെന്റില്‍ ഹയര്‍ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടിയ കോളേജില്‍നിന്നും നിര്‍ബന്ധമായും വിടുതല്‍ വാങ്ങേണ്ടതും മൂന്നാം അലാട്ട്മെന്റില്‍ ലഭിച്ച കോളേജിൽ പ്രവേശനം നേടേണ്ടതുമാണ്. പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ ഫീസുകളും റീഫണ്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. റീഫണ്ടുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്ക് സര്‍വ്വകലാ ശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ 11.07.2024, 3 മണിക്കുള്ളിൽ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദ്
ചെയ്യേണ്ടതാണ്.

ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് സപ്ലിമെന്ററി അലാട്ട്മെന്റ് ലഭിച്ചാല്‍ ആയത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതാടെ മുമ്പ് അലേോട്ട്മെന്റ് മുഖേന ലഭിച്ച അഡ്മിഷന്‍ നഷ്ടപ്പെടുന്നതും അത് യാതാരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ചവര്‍ക്കും അല്ലാതെയുള്ള അഡ്മിഷന്‍ (മാനേജ്മെന്റ്, കമ്മ്യൂണിറ്റി, പി.ഡബ്ള്യൂഡി, സ്പാര്‍ട്ട്സ് തുടങ്ങിയ) ലഭിച്ചവര്‍ക്കും മാന്‍ഡേറ്ററി ഫീസ് അടയ്ക്കാനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്.

 

Leave a Reply

Your email address will not be published.

Previous Story

ഹൈറിച്ച് എംഡി കെ.ഡി പ്രതാപനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തു

Next Story

വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമവാർഷികദിനത്തിൽ അബ്ദുസമദ് സമദാനി എംപി അനുസ്മരണ പ്രഭാഷണം നടത്തി

Latest from Main News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

മലബാറിന്റെ മടിത്തട്ടിലെ ജിന്നുകളുടെ താഴ്വാരം – തയ്യാറാക്കിയത് ഫൈസൽ റഹ്മാൻ

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ മന്ദങ്കാവ് പ്രദേശത്തെ ഏതാണ്ട് അൻപത് ഏക്കറിൽ പരം ഭൂമിയിൽ വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്. അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ