വിജ്ഞാനോത്സവം-24  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോർ ഇയർ യുജി പ്രോഗ്രാം ചേലിയ ഇലാഹിയ കോളേജിൽ തുടക്കം കുറിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ ഇത്തവണ നടപ്പിലാക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമിന് ഇലാഹിയ കോളേജിൽ തുടക്കം കുറിച്ചു. കോളേജ് മാനേജ്മെൻ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ: കെ മുഹമ്മദ് ബഷീറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ടി എം കോയ , വാർഡ് മെമ്പർ ഷുക്കൂർ , മാനേജ്മെൻ്റ് ഭാരവാഹികളായ ലത്തീഫ് ഹാജി , ഉമ്മർ കമ്പയത്തിൽ , പി ടി എ വൈസ് പ്രസിഡണ്ട് അബൂബക്കർ , ജനറൽ മാനേജർ ദർഷാദ് , ആവള ഹമീദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കൊമേഴ്സ് വിഭാഗം എച്ച് ഒ ഡി  ലിൻസ ടി എം മുൻ വർഷത്തെ കോളേജ് അക്കാദമിക് റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് കോ-കരിക്കുലം ആക്റ്റിവിറ്റി- അച്ചീവ്മെൻ്റ് റിപ്പോർട്ട് സ്റ്റാഫ് അഡ്വൈയ്സറും കൊമേഴ്സ് വിഭാഗം അധ്യാപകനുമായ ആസിഫ് കലാം വിവരണം ചെയ്തു. നാല് വർഷ ബിരുദത്തെക്കുറിച്ച് ഇംഗ്ലീഷ് വിഭാഗം അധ്യാപിക ധന്യ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വിവരിച്ച് നൽകി. സ്റ്റാഫ് സെക്രട്ടറിയും ഇംഗ്ലീഷ് വിഭാഗം എച്ച് ഒ ഡിയുവായ വിനോദ് സ്വാഗതവും ഇംഗ്ഗീഷ് വിഭാഗം അധ്യാപിക നജ്‌മ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഇന്ധനചോർച്ച പെട്രോൾ പമ്പിന് മുമ്പിൽ ബഹുജന ധർണ്ണ

Next Story

കോഴിക്കോട് ഒരു മാസം ഗതാഗത നിയന്ത്രണം; അറ്റകുറ്റപ്പണികള്‍ക്കായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്

Latest from Local News

അവകാശങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ അനിശ്ചിതകാല പണിമുടക്കിന് തയ്യാറാവണം; കെ എം അഭിജിത്ത്

കോഴിക്കോട് : 1973 ലെ ഐക്യമുന്നണി സർക്കാറിൻ്റെ കാലം മുതൽ നടപ്പിലാക്കുകയും കഴിഞ്ഞ 5 പതിറ്റാണ്ട് കാലം മാറി മാറി വരുന്ന

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്

ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാർക്ക് കൈൻഡിന്റെ സ്നേഹാദരം

കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി

കൊല്ലം ഗുരുദേവകോളേജില്‍ പ്രവേശനോത്സവം

കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.