മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ളിയേരി കാഞ്ഞിക്കാവ് സ്വദേശി മരിച്ചു

കോഴിക്കോട്: വീടിന് സമീപത്തെ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു. ഉള്ളിയേരി കാഞ്ഞിക്കാവ് സ്വദേശി കടുവന്‍കണ്ടി എന്‍ കെ ശശീന്ദ്രന്‍ (58) ആണ് മരിച്ചത്. കഴിഞ്ഞ ജൂണ്‍-29ന് രാവിലെ സ്വന്തം വീട്ടിലെ മാവില്‍ നിന്ന് തോല്‍ വെട്ടുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

ഉടന്‍ തന്നെ നാട്ടുകാര്‍ ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: ലത. മക്കള്‍: അബിന്‍, അഭിനന്ദ്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഒരു മാസം ഗതാഗത നിയന്ത്രണം; അറ്റകുറ്റപ്പണികള്‍ക്കായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്

Next Story

പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

Latest from Main News

മാവേലിയിലും മലബാറിലും ഗോവിന്ദച്ചാമിമാരുടെ അഴിഞ്ഞാട്ടത്തിന് കുറവൊന്നുമില്ല: വാതില്‍പ്പടിയിലെ ഉറക്കം, ശുചിമുറിയില്‍ കയറി മദ്യപാനവും, പുകവലിയും, ഒപ്പം കളവും

കൊയിലാണ്ടി: മംഗളൂരില്‍ നിന്ന് യാത്ര തുടങ്ങുന്ന മാവേലി എക്‌സ്പ്രസ്സിലും മലബാര്‍ എക്‌സ്പ്രസ്സിലും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മദ്യപാനികളുടെയും മോഷ്ടാക്കളുടെയും ശല്യമേറുന്നു. ഇത്

സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു

സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആദ്യഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. അതിനുശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ

കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ

കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയെയാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന്

പിഎം ശ്രീ പദ്ധതി, കേരളത്തിന് എസ്എസ്കെ ഫണ്ടിൻ്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ ലഭിച്ചു

സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ) ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് ഇപ്പോൾ കേരളത്തിന് ലഭിച്ചിരിക്കുന്നത്.