സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നു

സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നു. ആദ്യ മദർഷിപ്പ് അടുത്ത വെള്ളിയാഴ്‌ച (12) തുറമുഖത്ത് എത്തും. വൻ സ്വീകരണം ഒരുക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. വാണിജ്യാടിസ്‌ഥാനത്തിൽ തുറമുഖം പ്രവർത്തന സജ്‌ജമായി.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ പങ്കെടുക്കുന്ന വൻ സ്വീകരണ ചടങ്ങാണ് സർക്കാർ ഒരുക്കുന്നതെന്ന് തുറമുഖ എംഡി ദിവ്യ എസ് അയ്യർ പറഞ്ഞു. സ്വാഗതസംഘ രൂപീകരണത്തിനായി തുറമുഖ മന്ത്രി വിഎൻ വാസവൻ നാളെ യോഗം വിളിച്ചിട്ടുണ്ട്. ആയിരത്തിലധികം കണ്ടെയ്‌നറുകളുമായി യൂറോപ്പിൽ നിന്നുള്ള കപ്പലാവും ആദ്യം തുറമുഖത്ത് എത്തുകയെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.

ഇറക്കുമതി- കയറ്റുമതി പ്രവർത്തനങ്ങൾ നടത്താനുള്ള കസ്‌റ്റംസിന്റെ അനുമതി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിന് ലഭിച്ചിരുന്നു. കസ്‌റ്റംസ്‌ ആക്‌ടിലെ സെക്ഷൻ 7എ പ്രകാരമുള്ള അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ്‌ തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി വിഴിഞ്ഞത്തിന് കഴിഞ്ഞ ഏപ്രിലിൽ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ആധാര്‍ സംബന്ധമായ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഐടി മിഷൻ

Next Story

ഗുരുദേവാ കോളേജിന് പോലീസ് സംരക്ഷണം

Latest from Main News

ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 02-07-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ-പ്രധാനഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 02-07-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 2.സർജറിവിഭാഗം ഡോ.

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ

നാലു വര്‍ഷ ബിരുദ പ്രോഗ്രാം വിജ്ഞാനോത്സവം 2025 ഉദ്ഘാടനം ചെയ്തു

വിദ്യാര്‍ത്ഥി കേന്ദ്രീകൃത കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സമഗ്ര കരിക്കുലം പരിഷ്‌കരണം നടത്താനായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. നാലു

കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി

സംസ്ഥാനത്തെ കുട്ടികൾക്കായുള്ള ആരോഗ്യകിരണം പദ്ധതിയും മുടങ്ങിയതോടെ കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി.  കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ

കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്

നടുവേദനയെ തുടര്‍ന്ന് കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി