കൊയിലാണ്ടി :കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞ് പുറത്തേക്ക് ഒഴുകുന്നു. സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇത് കാരണം കടുത്ത ദുർഗന്ധമാണ് ഇവിടെ .വണ്ടി കയറാൻ എത്തുന്ന യാത്രക്കാർ ദുർഗന്ധം സഹിക്കാനാവാതെ വീർപ്പുമുട്ടുകയാണ്. പ്രശ്നം പരിഹരിക്കാൻ ഒരു നടപടിയും വർക്സ് ഡിപ്പാർട്മെന്റ് അധകൃതർ ചെയ്യുന്നില്ലെന്ന പരാതി ഉയർന്നു കഴിഞ്ഞു .ഈച്ചയുടെയും കൊതുകിൻ്റെയും ശല്യം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കൂടിവരികയാണ്. ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന ഈ വിഷയത്തിൽ റെയിൽവേ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
സെപ്റ്റിക് ടാങ്ക് ഉടൻ തന്നെ പുതുക്കി നിർമ്മിക്കുമെന്ന് സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു. മഴയുടെ ശക്തി കുറഞ്ഞാൽ ഇതിൻ്റെ പ്രവർത്തനം തുടങ്ങും.