ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്

ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക്  ഡല്‍ഹി വിമാനത്താവളത്തില്‍  ഉജ്ജ്വല വരവേല്‍പ്പ്. രാവിലെ ആറോടെ ചാര്‍ട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങള്‍ രാജ്യത്ത് തിരിച്ചെത്തിയത്. ബാര്‍ബഡോസിലെ ചുഴലിക്കാറ്റിനെ തുടര്‍ന്നു ഇന്ത്യന്‍ ടീമിന്റെ മടങ്ങി വരവ് വൈകിയിരുന്നു.

ടീമിനെ രാവിലെ 9.30 ന് പ്രധാനമന്ത്രി വസതിയില്‍ സ്വീകരിക്കും. വൈകുന്നേരം മുംബൈയില്‍ തുറന്ന ബസില്‍ ഒരു കിലോമീറ്ററോളം പരേഡും ഉണ്ടാകും. അതിന് ശേഷം ബിസിസിഐയുടെ പരിപാടിയുമുണ്ട്. പരേഡിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ലോകകപ്പ് ട്രോഫി കൈമാറും.

അടുത്ത രണ്ട് വര്‍ഷത്തേക്ക് ട്രോഫി ബിസിസിഐ ആസ്ഥാനത്ത് തുടരും. ഇന്ന് വൈകുന്നേരത്തോടെ കളിക്കാര്‍ അവരവരുടെ നാട്ടിലേക്ക് പോകും.

ജൂണ്‍ 29ന് നടന്ന ത്രില്ലര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ ടി20 ലോകകപ്പ് സ്വന്തമാക്കിയത്. രണ്ടാം ടി20 ലോക കിരീടമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ബഡോസില്‍വച്ച് സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വിദ്യാർത്ഥി മരിച്ചു

Next Story

വണ്ടി നന്നാക്കുന്നതിനിടെ ഷോക്കേറ്റ് വർക്ക് ഷോപ്പ് തൊഴിലാളി മരിച്ചു

Latest from Main News

‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങും

തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങും. ksmart.lsgkerala.gov.in എന്ന

റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു

ന്യൂഡൽഹി: റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു. റെയിൽവേയുടെ പ്രവർത്തനച്ചെലവ് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ 2025 ഡിസംബർ 26 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ശ്രീനിവാസന് വിട നൽകി കേരളം

കൊച്ചി: മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ച അതുല്യ പ്രതിഭ നടൻ ശ്രീനിവാസന് വിട നൽകി കേരളം. ഇന്ന് രാവിലെ 11 മണിയോടെ

വിജയ് ഹസാരെ ട്രോഫി – കേരള ടീമിനെ രോഹൻ കുന്നുമ്മൽ നയിക്കും

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അം​ഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 22ന് രാവിലെ 10 മണിക്ക്

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഡിസംബർ 22ന് രാവിലെ 10ന് തിരുവനന്തപുരം