പ്രിന്‍സിപ്പാളെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അധ്യയനം മുടങ്ങിയ കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീ സിസിന് ഹൈക്കോടതി ഉത്തരവിനെ തുടന്ന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സുനിൽ ഭാസ്കർ നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘത്തെ കോളേജില്‍ വിന്യസിച്ചു. വെളളിയാഴ്ച മുതല്‍ അധ്യയനം പുനരാരംഭിക്കുമെന്ന് കോളേജ് അധികൃതർ പറഞ്ഞു.നിയമ വിരുദ്ധമായി കോളേജിലേക്ക് അതിക്രമിച്ചു കയറുന്നവരെ തടയണമെന്നാവശ്യവും പ്രിൻസിപ്പാൾ കോടതി മുമ്പാകെ ഉന്നയിച്ചിട്ടുണ്ട്. പോലീസ് സംരക്ഷണം നല്‍കാന്‍ ഇടക്കാല ഉത്തരവിലൂടെയാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
ജൂലായ് ഒന്നിന് കോളേജ് ഓഫീസിലേക്ക് അതിക്രമിച്ച് കയറി പ്രിന്‍സിപ്പാളെയും അധ്യാപകരടക്കമുളള മറ്റ് ജീവനക്കാരെയും കയ്യേറ്റം ചെയ്യുകയും,ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുളള നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പ്രിന്‍സിപ്പാള്‍ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിട്ടുണ്ട്.എസ്.എഫ്.ഐ പ്രവര്‍ത്തകരായ ടി.കെ.തേജുലക്ഷ്മി,എം.കെ.തേജു സുനില്‍, ആര്‍.പി.അമല്‍രാജ്,അഭിഷേക് എസ് സന്തോഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.