കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വിദ്യാർത്ഥി മരിച്ചു

/

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി മരിച്ചു. ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നാണ് കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി 11. 24 ന് ആണ് മൃദുല്‍ മരിച്ചത്.

രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗ ലക്ഷണം കണ്ടത്. ഇതോടെ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി.

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകനായ മൃദുല്‍ ഫാറൂഖ് കോളേജ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരന്‍ മിലന്‍.

Leave a Reply

Your email address will not be published.

Previous Story

ഷാഫി പറമ്പിൽ നന്ദി പ്രകടന യാത്ര

Next Story

ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്

Latest from Local News

കാപ്പാട് കരുമുണ്ടിയാടി പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ ഇമ്പിച്ചിപാത്തു അന്തരിച്ചു

കാപ്പാട്: കരുമുണ്ടിയാടി പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ ഇമ്പിച്ചിപാത്തു (80) അന്തരിച്ചു മക്കൾ: സൈഫുദ്ദീൻ(ഖത്തർ), അനസ്(പ്രസിഡന്റ്, മുസ്‌ലിം ലീഗ് ചേമഞ്ചേരി പഞ്ചായത്ത്),

കൊയിലാണ്ടി മന്ദമംഗലം നാലുപുരക്കൽ ലീല അന്തരിച്ചു

കൊയിലാണ്ടി: മന്ദമംഗലം നാലുപുരക്കൽ ലീല(68) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍. മക്കള്‍: സുനില്‍ കുമാര്‍, സുജിത്ത് കുമാര്‍. മരുമക്കള്‍: പ്രവിത, സന്ധ്യ.

ശ്രീഹരി സേവാസമിതിയുടെ ഹാൾ ഉദ്ഘാടനം ചെയ്‌തു

ശ്രീഹരി സേവാസമിതിയുടെ പുതുതായി പണിതീർത്ത ഹാൾ ചെങ്ങോട്ട്കാവ് പഞ്ചായത്ത് വാർഡ് മെമ്പർ ജ്യോതി നളിനം നിർവഹിച്ചു. ബിജെപി കോഴിക്കോട് നോർത്ത് ജില്ല