മേപ്പയ്യൂർ നെല്യാടിക്കടവ് റോഡിൻ്റെ നിർമാണ പ്രവൃത്തിയിൽ പൊതുമരാമത്ത് വകുപ്പ് നേരിട്ട് ഇടപെടണമെന്നും റോഡ് ഗതാഗതയോഗ്യമാക്കി മാറ്റണമെന്നും ആവശ്യപ്പെട്ട് കീഴരിയൂർ മണ്ഡലം യു ഡി എഫ് കമ്മിറ്റി കൊയിലാണ്ടി പി.ഡബ്ലിയു.ഡി ഓഫീസിന് മുമ്പിൽ ധർണ നടത്തി. മേപ്പയ്യൂർ നെല്ലാടിക്കടവ് റോഡിന് 40 കോടി രൂപ വകയിരുത്തി എന്ന് ആവർത്തിച്ചു പറയുന്ന എം.എൽ.എ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ജൂൺ 29ന് റോഡ് ഗതാഗതയോഗ്യമാക്കി മാറ്റുമെന്ന അദ്ദേഹത്തിൻ്റെ പ്രഖ്യാപനം പാഴ് വാക്കായി മാറിയെന്നും കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു.
യുഡി.എഫ് ചെയർമാൻ ടി.യുസൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, ജെ.എസ് എസ് ജില്ലാ കമ്മിറ്റി അംഗം കെ.എം സുരേഷ് ബാബു, പഞ്ചായത്ത് മെമ്പർ കെ.സി.രാജൻ, നേതാക്കളായ ചുക്കോത്ത് ബാലൻ നായർ, ബി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഇ .രാമചന്ദ്രൻ , റസാക്ക് കുന്നുമ്മൽ, പ്രീജിത്ത് ജി.പി.സത്താർ കെ.കെ, സാബിറ, രജിത കെ.വി, വിശ്വനാഥൻ കെ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് മെമ്പർമാരായ ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, നേതാക്കളായ ടി.കെ.ഗോപാലൻ, പി.കെ ഗോവിന്ദൻ ,കെ.എംവേലായുധൻ, സലാം തയ്യിൽ ,കെ ടി അബ്ദുറഹിമാൻ, സുരേന്ദ്രൻ മാസ്റ്റർ കെ, അശോകൻ പി.എം. സ്വപ്ന കുമാർ കെ പി ,സുരേഷ് ബാബു എം.കെ ഷിനിൽ ടി.കെ തുടങ്ങിയവർ നേതൃത്വം നൽകി.