കണ്ണോത്ത് യു.പി. സ്കൂൾ പി.ടി.എ ജനറൽ ബോഡിയോഗവും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

കീഴരിയൂർ : കണ്ണോത്ത് യു.പി. സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾക്കും , സ്കൂളിലെ യുഎസ് എസ്, എൽ എസ് എസ് വിജയികൾക്കുമുള്ള അനുമോദനത്തിൻ്റെയും ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡണ്ട് അഡ്വ.പി. ഗവാസ് നിർവ്വഹിച്ചു. ശശി പാറോളി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ ഗീത റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്തംഗം എം. സുരേഷ്കുമാർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി കെ.എം സുരേഷ്ബാബു, സിൻഷ കാരടിപ്പറമ്പത്ത്, കെ അബ്ദുറഹിമാൻ, എ ശ്രീജ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി. ബിജു സ്വാഗതവും ബി.ഡലീഷ് നന്ദിയും പറഞ്ഞു.
ശശി പാറോളി (പ്രസിഡണ്ട്), ജറീഷ് എം, ശശി നമ്പ്രോട്ടിൽ (വൈസ് പ്രസിഡണ്ടുമാർ) എന്നിവർ ഭാരവാഹികളായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.