കാലിൽ കയറ് കുടുങ്ങിയ തെരുവ് നായക്ക് രക്ഷകരായി ദുരന്തനിവാരണ സേന

ഒളവണ്ണ ഒടുമ്പുറ ബസാറിൽ നാലുമാസത്തോളമായി കാലിൽ കയർ കുടുങ്ങി അവശയായ തെരുവ് നായക്ക് രക്ഷകരായി താലൂക് ദുരന്തനിവാരണ സേന .( ഡി ആർ എഫ് വളണ്ടിയർമാർ )

നാല് മാസത്തിലേറെയായി കാലിൽ കയർ കുടുങ്ങി മുറിവായി മാറി കാല് നിലത്ത് വെക്കാൻ കഴിയാതെ ഒടുമ്പുഴ ബസാറിലെ ആളുകളുടെ വേദനയായി മാറിയ തെരുവ് നായയെയാണ് അവസാനം ദുരന്തനിവാരണ സേനയുടെ കൈകളിൽ ഒതുങ്ങിയത്.നിരവധി തവണ ഉപകരണങ്ങളുമായി ഇതിനെ പിടികൂടി കാലിലെ കയർ കുരിക്ക് മാറ്റാൻ ഒരുങ്ങിയെങ്കിലും നായ പിടിയിൽ ഒതുങ്ങിയിരുന്നില്ല.മൂന്ന് തവണ നിരവധി വളണ്ടിയർമാർ ഇതിനായി പരിശ്രമിച്ചിരുന്നു.
എന്നാൽ വ്യാഴാഴ്ച ഒടുമ്പുറ ഷൈജുവിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ നായയെ പിടികൂടി കാലിലെ കയർ കുരുക്ക് അഴിച്ചുമാറ്റി.

ടിഡിആർഎഫ് വളണ്ടിയർമാർക്ക് നാട്ടുകാർ എല്ലാവിധ അഭിനന്ദനങ്ങളും നൽകി.

Leave a Reply

Your email address will not be published.

Previous Story

പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

Next Story

കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്ന് മോട്ടോർ വാഹന വകുപ്പ്

Latest from Local News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം