അഭയത്തിൽ ചെണ്ടുമല്ലി പൂ കൃഷിക്ക് തുടക്കമായി

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എംകെഎസ്പി പദ്ധതി പ്രകാരം അഭയം റസിഡൻഷ്യൽ കെയർ ഹോമിൽ 25 സെന്റ് സ്ഥലത്ത് ചെണ്ട് മല്ലി പൂകൃഷി ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ സി ലതിക ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാടഞ്ചേരി സത്യനാഥൻ, പ്രോജക്ട് കോ ഓഡിനേറ്റർ വി.കെ ദീപ, കെ.പി ഉണ്ണി ഗോപാലൻ , ശശി കൊളോത്ത്, സി.കെ അബ്ദുറഹിമാൻ സംസാരിച്ചു.

 

Leave a Reply

Your email address will not be published.