കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോയോളം എംഡിഎംഎ പിടിച്ചെടുത്തു

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും  ഒരു കിലോയോളം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. വെള്ളമുണ്ട സ്വദേശി ഇസ്മയിലില്‍ നിന്നാണ് വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ പിടികൂടിയത്. ഡൽഹിയില്‍ നിന്നും കൊണ്ടുവന്ന എംഡിഎംഎ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.

ഡൽഹിയിൽ നിന്നും കഴിഞ്ഞ മാസം മുപ്പതാം തിയ്യതി ഒരു ആഫ്രിക്കക്കാരനില്‍ നിന്നാണ് ഇയാള്‍ ഇത് വാങ്ങിയതെന്നാണ് എക്സൈസ് പറയുന്നത്. ജില്ലയിലെ കൊയിലാണ്ടി, വടകര പോലുള്ള മേഖലയില്‍ വിതരണം നടത്തുകയായിരുന്നു ലക്ഷ്യം. യുവാക്കളെയും വിദ്യാര്‍ത്ഥികളെയുമാണ് ഉന്നം വെച്ചിരുന്നത്. ഇത്രയും കൂടിയ അളവില്‍ ഉള്ളത് കൊണ്ട് തന്നെ വലിയ ശൃംഖല ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നെന്ന് എക്സൈസ് വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published.