ജനറൽ നഴ്സിങ്ങിന്റെ ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാൻ നീക്കം

ജനറൽ നഴ്സിങ്ങിന്റെ ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാൻ നീക്കം. നിലവിൽ 22000 വാർഷിക ഫീസുള്ള ജനറൽ നേഴ്സിങ് കോഴ്സിന് വാർഷിക ഫീസ് 72000 ആക്കണം എന്നാണ് മാനേജ്മെന്റ് അസോസിയേഷനുകളുടെ ആവശ്യം. ഈ തീരുമാനം നഴ്സിംഗ് മേഖലയിൽ ജോലി സ്വപ്നം കാണുന്ന സാധാരണക്കാർക്ക് തിരിച്ചടിയാവും.

സ്വകാര്യ മാനേജ്മെന്റ് അസോസിയേഷനുകളുടെ ആവശ്യത്തിനു വഴങ്ങിയ സർക്കാർ ഇക്കാര്യം പരിശോധിക്കാൻ നഴ്സിങ് കൗൺസിലിൽ സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. അടുത്ത നഴ്സിങ് കൗൺസിൽ യോഗത്തിൽ സബ് കമ്മിറ്റി മാനേജ്മെന്റുകൾക്ക് അനുകൂലമായ റിപ്പോർട്ട് നൽകുമെന്നാണ് റിപ്പോർട്ടുകൾ.

ബി എസ് സി നേഴ്സിങ് ഫീസ് ഇത്തവണ വർദ്ധിപ്പിച്ചിട്ടില്ല. അപ്പോഴാണ് ജനറൽ നഴ്സിങ് ഫീസ് വർദ്ധനയ്ക്കുള്ള നീക്കം.വാർഷിക ഫീസ് ഉയർന്നാൽ ഒരു വിദ്യാർത്ഥിക്ക് മൂന്നു ലക്ഷത്തിലേറെ രൂപ കൊടുത്താകും പഠിച്ചിറങ്ങേണ്ടി വരിക. സ്വകാര്യമേഖലയിൽ ജിഎൻഎമ്മിന് മറ്റു കാര്യങ്ങളിൽ കൂടി ഫീസ് ഏർപ്പെടുത്തുമ്പോൾ വിദ്യാർഥികൾക്ക് പഠിച്ചിറങ്ങാൻ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവാകും.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; വിവിധ ജില്ലാ കളക്ടർമാർക്കും വകുപ്പ് മേധാവികൾക്കും സ്ഥാനമാറ്റം

Next Story

നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടതു വിദ്യാർഥി സംഘടനകൾ

Latest from Main News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലയിൽ 1,78,457 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബൂത്തുകളിലായി 1,78,457 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി. ജില്ലയിൽ അഞ്ച് വയസ്സിന്

തെക്കൻ, മധ്യ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തെക്കൻ, മധ്യ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ

നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവച്ച് ബാലുശ്ശേരി വികസന സദസ്സ്

മികവാർന്ന വികസന പ്രവർത്തനങ്ങൾ അണിനിരത്തി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കെ എം സച്ചിൻദേവ് എംഎൽഎ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു.

15,000 കിലോമീറ്റർ പിഡബ്ല്യുഡി റോഡുകൾ ബി എം ബി സി നിലവാരത്തിലാക്കി – മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ് കീഴിൽ വരുന്ന മുപ്പതിനായിരം കിലോമീറ്റർ റോഡുകളിൽ പതിനയ്യായിരം കിലോമീറ്റർ റോഡുകൾ ബി എം ആൻഡ് ബി സി നിലവാരത്തിലുള്ളതാക്കി

പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം; 325 പേര്‍ക്കെതിരെ കേസ്

ഷാഫി പറമ്പിൽ എംപിക്ക് പൊലീസിന്‍റെ ലാത്തിചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘചിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു.