സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതിറദ്ദാക്കി

സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ വധ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനല്‍ കോടതിയുടെതാണ് ഉത്തരവ്. ചൊവാഴ്ചയാണ് റിയാദ് ക്രിമിനല്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവിഭാഗം വക്കീലുമാരും കോടതിയില്‍ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥര്‍, റഹീമിന്‍റെ കുടുംബത്തിന്‍റെ പവര്‍ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂര്‍ എന്നിവരും റഹീമിനോപ്പം കോടതിയില്‍ ഹാജരായി. കോടതി വെര്‍ച്വല്‍ സംവിധാനത്തിലൂടെ റഹീമിനെ കണ്ടു. രേഖകളെല്ലാം കോടതി പരിശോധിച്ചതിന് ശേഷം വധ ശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ ഒപ്പ് വെയ്ക്കുകയായിരുന്നു.

മാപ്പു നൽകിയുള്ള കുടുംബത്തിന്‍റെ സമ്മതപത്രം ഉടൻ റിയാദ് കോടതി റിയാദ് ഗവർണറേറ്റിന് കൈമാറും. റിയാദ് ജയിലിൽ കഴിയുന്ന റഹീം അധികം വൈകാതെ ജയിൽ മോചിതനാക്കും. തുടർന്ന് റിയാദ് വിമാനത്താവളം വഴി റഹീമിനെ നാട്ടിലേക്ക് അയക്കും. റഹീമിന് മാപ്പു നൽകാമെന്ന് ഇന്ന് ഉച്ചയോടെയാണ് കുടുംബം റിയാദ് കോടതിയിൽ എത്തി ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും സൗദി യുവാവിന്‍റെ കുടുംബം എത്തിയിരുന്നില്ല.

Leave a Reply

Your email address will not be published.

Previous Story

ഷൊർണ്ണൂർ കണ്ണൂർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കാൻ ഷാഫി പറമ്പിൽ എം.പി റെയിൽവേ മന്ത്രിയുമായി കൂടികാഴ്ച നടത്തി

Next Story

കാപ്പാട് പുത്തൻ പുരയിൽ അബ്ദുള്ള അന്തരിച്ചു

Latest from Main News

കൂമ്പാറ മിനി ലോറി അപകടം ഒരാൾ മരിച്ചു

മേലെ കൂമ്പാറയിൽ തൊഴിലാളികളായി പോകുകയായിരുന്ന മിനി ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ പേർ മരിച്ചു കക്കാടംപൊയിലിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം ;നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച

കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു

സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി

സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു. ഇതിൽ ഭൂരിപക്ഷവും വീടുകളാണ്.

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി കടുപ്പിച്ചു

ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാനായി  പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന