പരശുറാം എക്‌സ്പ്രസ് താത്കാലികമായി കന്യാകുമാരിയിലേക്ക് നീട്ടി

മംഗലാപുരം – നാഗര്‍കോവിൽ പരശുറാം എക്‌സ്പ്രസ് (16649/16650) കന്യാകുമാരിയിലേക്ക് നീട്ടി. രണ്ട് കോച്ചുകൾ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവിൽ ജങ്ഷനിൽ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയിൽവെ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്. ഇത് താത്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും എത്ര നാൾ ഈ സര്‍വീസ് നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല.

ഇന്ന് മംഗലാപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന പരശുറാം എക്സ്പ്രസ് രാത്രി 9.15 ന് കന്യാകുമാരിയിലെത്തും. നാളെ മുതൽ പുലര്‍ച്ചെ 3.45 ന് ട്രെയിൻ കന്യാകുമാരിയിൽ നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിനിൽ ഉൾപ്പെടുത്തിയ 2 കോച്ചുകളും ജനറൽ സിറ്റിങ് കോച്ചുകളാണ്. ഇതടക്കം 16 ജനറൽ കോച്ചുകളും മൂന്ന് സെക്കൻ്റ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളും 2 എസി ചെയര്‍ കാറുകളും 2 ദിവ്യാങ്ജൻ സൗഹൃദ കോച്ചുകളും ട്രെയിനിലുണ്ടാകും.

  

Leave a Reply

Your email address will not be published.

Previous Story

ഷൊർണൂർ കണ്ണൂർ തീവണ്ടിക്ക് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ നിവേദനം നൽകി

Next Story

പിഎസ്‌സി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഒടിപി നിർബന്ധം

Latest from Main News

പുതുക്കിയ റെയില്‍വേ യാത്രാനിരക്ക് പ്രാബല്യത്തില്‍; ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇന്നുമുതല്‍ ആധാര്‍ അധിഷ്ഠിത സ്ഥിരീകരണം

റെയിൽവേയിലെ പുതുക്കിയ യാത്രാ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വരും. ഓർഡിനറി ക്ലാസ്സുകളിൽ 500 കിലോമീറ്റർ ദൂരം വരെ നിരക്ക് വർധന ഉണ്ടാകില്ല.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം -മുഖ്യമന്ത്രി ; വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മുഖം മിനുക്കി സരോവരം ബയോ പാര്‍ക്ക് 2.19 കോടിയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍

കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സരോവരം ബയോപാര്‍ക്ക് നവീകരണം അവസാനഘട്ടത്തില്‍. ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി പാര്‍ക്കിനെ മാറ്റുന്നതിന്റെ ഭാഗമായാണ് ടൂറിസം

കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കി

കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകളെത്തി. 2018-ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ