ഇന്നവേറ്റീവ് സ്കൂൾ പദ്ധതിയിൽ നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി


സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതി പ്രകാരം നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന ഇന്നവേറ്റീവ് സ്കൂൾ പദ്ധതിയിൽ ബാലുശ്ശേരി ബി. ആർ. സി. തലത്തിൽ നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ ഒന്നാമതെത്തി. നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ഇന്നവേറ്റീവ് സ്കൂൾ പദ്ധതി
നടുവണ്ണൂർ ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ തനത് പ്രവർത്തനമായ ബി സ്മാർട്ട് എഡ്യൂമിഷൻ ഇന്നവേഷൻ ക്ലബ്ബിൻ്റെ ജീവിത നൈപുണി വികസന പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
ബാലുശ്ശേരി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ മധുസൂദനൻ അധ്യക്ഷ വഹിച്ച ചടങ്ങ് കോഴിക്കോട് എസ്. എസ്. കെ. ജില്ലാ പ്രോഗ്രാം ഓഫീസർ സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. പ്രസിഡണ്ട് അഷറഫ് പുതിയപ്പുറം, പ്രിൻസിപ്പൽ ശ്യാമിനി, ഹെഡ്മാസ്റ്റർ എൻ. എം. മൂസകോയ, ബി സ്മാർട്ട് കോഡിനേറ്റർ കെ .ബൈജു, രക്ഷാകർത്താക്കളായ ആനന്ദൻ, പ്രദോഷ് വിദ്യാർത്ഥികളായ ഫത്താഹ് മുഹമ്മദ്, ആദിനാഥ് എന്നിവർ പ്രശസ്തി പത്രവും മൊമെന്റോയും ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അഡ്വ.കെ.പി. ദേവദാസ് അനുസ്മരണം ഡി. സി. സി പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു

Next Story

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേളകൾ പ്രഖ്യാപിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.      1.കാർഡിയോളജി വിഭാഗം ഡോ: പി.

പന്തലായനി ഇരട്ടച്ചിറ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി പന്തലായനിയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കളിയമ്പത്ത് ഇരട്ടച്ചിറ മണ്ണിട്ടു നികത്തുന്നതിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട്

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-11-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-11-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

സാഹിബ് പേരാമ്പ്ര ആറാം വാർഷിക സംഗമം നടത്തി

പേരാമ്പ്ര: സാഹിബ് പേരാമ്പ്ര കൂട്ടായ്‌മയുടെ ആറാം വാർഷിക സംഗമവും ,ബീഗം പേരാമ്പ്ര വനിതാ കൂട്ടായ്മ നടത്തിയ ക്വിസ് മൽസരത്തിലെ വിജയികൾക്കുളള അനുമോദനവും

സി.എച്ച്.ആർ.എഫ് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു

കൊയില്ലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ സമ്മേളനം സി.എച്ച്.ആർ.എഫ്. സംസ്ഥാന പ്രസിഡൻ്റ് കെ.അശോകൻ (റിട്ട്. ജില്ലാ ജഡ്ജി) ഉദ്ഘാടനം ചെയ്തു.