ഇനിമുതൽ ലൈസന്‍സ് എടുക്കാന്‍ എത്തുന്നവര്‍ക്ക് ശരിക്കും കാഴ്ച ശക്തിയുണ്ടോ എന്ന് കൂടി  മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ടെസ്റ്റ് ചെയ്യും

ഇനിമുതൽ ലൈസന്‍സ് എടുക്കാന്‍ എത്തുന്നവര്‍ക്ക് ശരിക്കും കാഴ്ച ശക്തിയുണ്ടോ എന്ന് കൂടി  മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ടെസ്റ്റ് ചെയ്യും. അപേക്ഷകര്‍ ഹാജരാക്കുന്ന നേത്ര പരിശോധന സര്‍ട്ടിഫിക്കറ്റുകളില്‍ വ്യാജനും കടന്നുവരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. മന്ത്രി കെ.ബി ഗണേഷ്‌കുമാറാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

നിശ്ചിത അകലത്തിലുള്ളവ അപേക്ഷകര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടോ എന്നുറപ്പാക്കാന്‍ ടെസ്റ്റിനിടെ റോഡില്‍ കാണുന്ന ബോര്‍ഡുകള്‍ ഉള്‍പ്പെടെ വായിക്കാന്‍ ആവശ്യപ്പെടും. കാഴ്ച കുറവാണെന്ന് ബോധ്യപ്പെട്ടാല്‍ വീണ്ടും നേത്ര പരിശോധന നടത്തും. ഇതിനായി നേത്ര പരിശോധനാ യന്ത്രങ്ങള്‍ വാങ്ങും. പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്ന് കണ്ടെത്തിയാല്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാനും മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു.

ചില ജില്ലകളില്‍ ഒരേ ദിവസം നൂറിലധികം പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയവരുണ്ട്. ചില ഡോക്ടര്‍മാരുടെ സീലും രേഖകളും ആര്‍.ടി ഏജന്റുമാരുടെ കൈവശമുണ്ടെന്ന പരാതിയും മന്ത്രിയുടെ ഓഫീസില്‍ ലഭിച്ചിരുന്നു. ഇടനിലക്കാര്‍ ശേഖരിച്ച് കൊണ്ടുവരുന്ന അപേക്ഷകള്‍ ഒരുമിച്ച് സാക്ഷ്യപ്പെടുത്തി നല്‍കുന്നവരുമുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ തന്നെ മോട്ടോര്‍വാഹന വകുപ്പിനെ സമീപിച്ചിരുന്നു.

കേന്ദ്ര നിയമപ്രകാരം പുതിയ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴും നേത്രപരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ലൈസന്‍സിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ഫോമിലാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപത്രം നല്‍കേണ്ടത്. ഇത് ഓണ്‍ലൈനാക്കാനുള്ള നീക്കം വിജയിച്ചിട്ടില്ല. നിലവില്‍ അപേക്ഷകരോ ഇടനിലക്കാരോ ആണ് ഐ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നത്. ഇതിന് പകരം പരിശോധനാ ഫലം ഡോക്ടര്‍ ഓണ്‍ലൈനില്‍ മോട്ടോര്‍വാഹന വകുപ്പിന് കൈമാറുന്ന രീതിയാണ് പരീക്ഷിച്ചത്. ലൈസന്‍സ് വിതരണം ചെയ്യുന്ന സാരഥി സോഫ്റ്റ്വെയറില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് യൂസര്‍ ഐ.ഡി നല്‍കേണ്ടതുണ്ട്. ഇതിന് സോഫ്റ്റ്‌വെയര്‍ സജ്ജമായിട്ടില്ല.

Leave a Reply

Your email address will not be published.

Previous Story

പി.ഡബ്ലിയു.ഡി ഓഫീസിനു മുമ്പിൽ നാളെ ധർണാ സമരം

Next Story

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; വിവിധ ജില്ലാ കളക്ടർമാർക്കും വകുപ്പ് മേധാവികൾക്കും സ്ഥാനമാറ്റം

Latest from Main News

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ്

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ. സിബിഎസ്ഇയുടെ  ‘സ്​​റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ നാല്, ഏഴ് ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ വൃത്തി-2025 ദി ക്ലീന്‍ കേരള കോണ്‍ക്ലേവില്‍ വെയ്സ്റ്റ് ടൂ വണ്ടര്‍ പാര്‍ക്ക് ഇനത്തിലാണ്