ഡോ. ഇ സുകുമാരനെ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ ആദരിച്ചു

കൊയിലാണ്ടി: ആതുരസേവനരംഗത്ത് ആറു പതിറ്റാണ്ടുകാലത്തെ സ്തുത്യര്‍ഹസേവനം പൂര്‍ത്തിയാക്കിയ ഇ എന്‍ ടി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ഇ സുകുമാരനെ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ ആദരിച്ചു. ആതുര സേവനരംഗത്തെ സേവനങ്ങള്‍ക്ക് പുറമേ കൊയിലാണ്ടിയുടെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഈ സുകുമാരന്‍ എന്ന സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ വ്യക്തമാക്കി. നാഷണല്‍ ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ഈ ആദരവ് കൈമാറാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ട് എന്ന് ലീജിയന്‍ പ്രസിഡന്റ് മനോജ് വൈജയന്തം പറഞ്ഞു. ഡോക്ടര്‍ ഇ. സുകുമാരനുള്ള ആദരവ് മനോജ് വൈജയന്തം കൈമാറി. നാഷണല്‍ ട്രഷറര്‍ ജോസ് കണ്ടോത്ത്, മുരളി മോഹന്‍, ബാബു പി കെ, ലാലു സി കെ, ഇ. ചന്ദ്രന്‍ പത്മരാഗം, അഡ്വ.് ജതീഷ് ബാബു, രേഷ്മ സജിത്ത്, അനിത കെ എന്നിവര്‍ സംസാരിച്ചു.

  

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് പുത്തൻ പുരയിൽ അബ്ദുള്ള അന്തരിച്ചു

Next Story

ജില്ലയിൽ നാല് തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് ഉള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 30ന്

Latest from Local News

വേൾഡ് ഡോക്ട്ടേഴ്‌സ് ഡേയിൽ ലയൺസ് ക്ലബ്‌ ഓഫ് കാലിക്കറ്റ് ബീച്ച്, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ. ജി സജീത്തു കുമാറിനെ ആദരിച്ചു

വേൾഡ് ഡോക്ട്ടേഴ്‌സ് ഡേയിൽ ലയൺസ് ക്ലബ്‌ ഓഫ് കാലിക്കറ്റ് ബീച്ച്, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ ജി സജീത്തു കുമാറിനെ

പൂക്കാട് അണ്ടര്‍പാസിന് മുകളിലൂടെ വാഹനങ്ങള്‍ കടത്തി വിട്ടു; ബസുകള്‍ അണ്ടര്‍പാസിന് മുകളിലൂടെ പോകുന്നത് പൂക്കാടില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ക്ക് പ്രയാസമാകുന്നു

ദേശീയപാത വികസനത്തിന്റെ ഭാഗമായി പൂക്കാടില്‍ നിര്‍മ്മിച്ച അണ്ടര്‍പാസിനു മുകളിലൂടെ വാഹനങ്ങള്‍ കടത്തി വിട്ടു തുടങ്ങി. ഇതോടെ പൊയില്‍ക്കാവിനും തിരുവങ്ങൂരിനുമിടയില്‍ സര്‍വ്വീസ് റോഡില്‍

ഗിരീഷ് പുത്തഞ്ചേരി റോഡ് നവീകരണ പ്രവൃത്തിയിൽ ഉള്ള്യേരി ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെ മണ്ഡലം വാർഡ് 12 കോൺഗ്രസ്‌ കമ്മിറ്റി ധർണ്ണ നടത്തി

പുത്തഞ്ചേരി: കൂമുള്ളി – പുത്തഞ്ചേരി – ഒള്ളൂർ റോഡ്‌ നിർമ്മാണത്തിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥയ്ക്കും ക്രമക്കേടിനുമെതിരെ ഉള്ള്യേരി മണ്ഡലം വാർഡ് 12

കേരള സംസ്ഥാന പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത അവകാശ സംരക്ഷണ ധർണ സമരം നടത്തി

കേരള സംസ്ഥാന പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത അവകാശ സംരക്ഷണ ധർണ സമരം കൊയിലാണ്ടി സബ്ബ് ട്രഷറിക്ക് മുന്നിൽ