പി.ഡബ്ലിയു.ഡി ഓഫീസിനു മുമ്പിൽ നാളെ ധർണാ സമരം

തകർന്നടിഞ്ഞ മേപ്പയ്യൂർ നെല്ല്യാടിക്കടവ് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിൽ പൊതുമരാമത്ത് വകുപ്പ് കാണിക്കുന്ന തികഞ്ഞ അലംഭാവത്തിനെതിരെയും റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന പേരാമ്പ്ര നിയോജക മണ്ഡലം എ.എൽ.എ ടി.പി രാമകൃഷ്ണൻ്റെ വാഗ്ദത്ത ലംഘനത്തിൽ പ്രതിഷേധിച്ചും കീഴരിയൂർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പി.ഡബ്ലിയു.ഡി ഓഫീസിനു മുന്നിൽ നാളെ (വ്യാഴം)  കാലത്ത് 10.30 ന് ധർണാ സമരം നടക്കും.

കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട് സമരം ഉദ്ഘാടനം ചെയ്യും യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ് ഹബ് കീഴരിയൂർ ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published.