പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേളകൾ പ്രഖ്യാപിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേളകൾ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് വച്ച് നടക്കുമെന്നും പുതുക്കിയ മാന്വല്‍ അനുസരിച്ചായിരിക്കും കലോത്സവമെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത് നടക്കും. ഇത്തവണ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേരിലാണ് കായികമേള നടക്കുക. എല്ലാ ഇനങ്ങളും ഒരു സ്ഥലത്തുവച്ച് തന്നെയായിരിക്കുമെന്നും നാലുവര്‍ഷത്തിലൊരിക്കലായിരിക്കും സ്‌കൂള്‍ ഒളിമ്പിക്‌സ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. മിനി ഒളിമ്പിക്‌സ് എന്നനിലയില്‍ പ്രൗഢഗംഭീരമായി നടത്താനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവം സെപ്റ്റംബര്‍ 25,26,27 തീയതികളില്‍ കണ്ണൂരില്‍ വച്ചും ശാസ്ത്രമേള നവംബര്‍ 14,15,16 ആലപ്പുഴയിലും നടക്കും. ദിശ എക്‌സ്‌പോ ഒക്ടോബര്‍ 5,6,7,8, 9 തീയതികളില്‍ തൃശൂരില്‍ വച്ച് നടക്കുമെന്നും മന്ത്രി പറഞ്ഞു. നല്ല തയ്യാറെടുപ്പുകള്‍ നടത്താന്‍ വേണ്ടിയാണ് നേരത്തെ തീയതികള്‍ പ്രഖ്യാപിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.

Previous Story

ഇന്നവേറ്റീവ് സ്കൂൾ പദ്ധതിയിൽ നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി

Next Story

ഷൊർണ്ണൂർ കണ്ണൂർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കാൻ ഷാഫി പറമ്പിൽ എം.പി റെയിൽവേ മന്ത്രിയുമായി കൂടികാഴ്ച നടത്തി

Latest from Main News

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം -മുഖ്യമന്ത്രി ; വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മുഖം മിനുക്കി സരോവരം ബയോ പാര്‍ക്ക് 2.19 കോടിയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍

കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സരോവരം ബയോപാര്‍ക്ക് നവീകരണം അവസാനഘട്ടത്തില്‍. ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി പാര്‍ക്കിനെ മാറ്റുന്നതിന്റെ ഭാഗമായാണ് ടൂറിസം

കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കി

കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകളെത്തി. 2018-ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ

മുത്തശ്ശിപ്പാറ ഇക്കോ ടൂറിസം പദ്ധതിയില്‍; കാഴ്ചകള്‍ കൂടുതല്‍ മനോഹരമാകും

പ്രകൃതിയിലേക്ക് വാതില്‍ തുറക്കുന്ന മുഖമാണ് കായണ്ണ ഗ്രാമപഞ്ചായത്തിലെ മുത്തശ്ശിപ്പാറക്ക്. ഇക്കോടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ മുഖം മിനുക്കലിനൊരുങ്ങുകയാണ് വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നായ