നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ ആൻഡ് റിസർച്ച് ട്രെയിനിംഗ് (എൻസിഇആർടി) വിദ്യാർത്ഥികളുടെ മൂല്യനിർണ്ണയ രീതികളിൽ മാറ്റം വരുത്തുന്ന ‘ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്’ (എച്ച്പിസി) ആരംഭിക്കുന്നു. എൻസിഇആർടിയുടെ പരിധിയിൽ, ഹോളിസ്റ്റിക് ഡെവലപ്‌മെൻ്റിനായുള്ള വിജ്ഞാനത്തിൻ്റെ (പരാഖ്) പ്രകടന വിലയിരുത്തൽ, അവലോകനം, വിശകലനം എന്നിവ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത എച്ച്‌പിസി, വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാന, തയ്യാറെടുപ്പ്, തുടങ്ങി വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള പുരോഗതി വിലയിരുത്തുന്നതിന് രൂപകൽപ്പന ചെയ്‌തതാണ്.
കുട്ടികളുടെ അറിവും ക്രിയാത്മക ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രോഗ്രസ് കാർഡുകൾ നിർമിക്കുന്നത്. ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് (എച്ച്പിസി) എന്ന പേരിലാകും പുതിയ സംവിധാനം. പുതിയ സംവിധാനം പ്രകാരം, വിദ്യാർത്ഥികളുടെ ഒരു വർഷത്തെ അക്കാദമിക പ്രകടനമാകും ഇന്റേണൽ മാർക്കിന് പകരം വിലയിരുത്തുക. ടൈം മാനേജ്‌മെന്റ്, പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ, നൈപുണ്യങ്ങളിലെ മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് സ്വയം വിലയിരുത്താൻ കഴിയുന്ന ഭാഗങ്ങളും ഇതിലുണ്ടാകും.
സ്‌കൂൾ വിദ്യഭ്യാസത്തിന് ശേഷം എന്ത് പഠിക്കണം എന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങാനും വിദ്യാർത്ഥികൾക്ക് ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് അവസരം നൽകുന്നു. ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണോ എന്നതിനെ കുറിച്ച് ഓരോ സംസ്ഥാനങ്ങൾക്കും തീരുമാനമെടുക്കാം. നിലവിലുള്ള അദ്ധ്യയന വർഷത്തിൽ ഇത് പ്രാബല്യത്തിൽ വരില്ല. എന്നാൽ, ഈ വർഷം മുതൽ തന്നെ അദ്ധ്യാപകർക്കും അധികൃതർക്കും ഇതിന് ആവശ്യമായ പരിശീലനം നൽകും.