മലയോര പട്ടയം വിവരശേഖരണം : അപേക്ഷ ജൂലൈ 25 വരെ നൽകാം

1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് ഒന്നു മുതൽ 30 വരെ നടത്തിയ വിവര ശേഖരണ പ്രക്രിയയിൽ അപേക്ഷ നൽകാൻ കഴിയാത്തവർക്ക്, ജൂലൈ 10 മുതൽ 25 വരെ അപേക്ഷ നൽകാൻ അവസരം.
റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി ചേർന്ന റവന്യു സെക്രട്ടറിയറ്റ് യോഗത്തിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് നേരത്തെ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് അപേക്ഷ നൽകാൻ സൗകര്യമൊരുക്കിയിട്ടുള്ളത്.

വനം, റവന്യൂ വകുപ്പുകളുടെ ജോയിൻ്റ് വെരിഫിക്കേഷൻ നടന്ന സ്ഥലങ്ങളിൽ ജോയിൻ്റ് വെരിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടാതെ പോയവർ, ജോയിന്റ് വെരിഫിക്കേഷൻ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാർ, നാളിതുവരെ പല കാരണങ്ങളാൽ പട്ടയത്തിന് അപേക്ഷിക്കാത്തവർ തുടങ്ങി അർഹരായ ഗുണഭോക്താക്കൾക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ അപേക്ഷ നൽകാമെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

സോളാർ ഉപഭോക്താക്കൾക്ക് നേട്ടമായി കെ എസ് ഇ ബിക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി

Next Story

എൻസിഇആർടി വിദ്യാർത്ഥികളുടെ മൂല്യനിർണ്ണയ രീതികളിൽ മാറ്റം വരുത്തുന്ന ‘ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡുകൾ’ നിർമിക്കുന്നു

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ