ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണചുമതല ഒഴിയുന്നു; പകരം മകൻ കണ്ഠരര് ബ്രഹ്മദത്തൻ തന്ത്രി സ്ഥാനത്തേക്ക്

ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള കണ്ഠര് രാജീവര് പൂർണമായി സ്ഥാനമൊഴിയുന്നു. അദ്ദേഹത്തിന്റെ മകൻ കണ്ഠര് ബ്രഹ്മദത്തനാണ് (30) താന്ത്രിക സ്ഥാനമേൽക്കുന്നത്. നിലവിൽ തന്ത്രിയായ കണ്ഠരര് മഹേശ്വര് മോഹനർക്കൊപ്പം തന്ത്രിപദവിയിലേക്ക് ബ്രഹ്മദത്തണ കൂടി വരുന്നതോടെ വരുന്നതോടെ തലമുറമാറ്റം പൂർണമാകും.

ഓ​ഗസ്റ്റ് 16-ന് നടതുറക്കുമ്പോൾ മേൽശാന്തി നട തുറക്കുന്നത് കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിലായിരിക്കും. ചുമതലകളിൽ നിന്നൊഴിഞ്ഞാലും കണ്ഠര് രാജീവരുടെ പങ്കാളിത്തമുണ്ടാകും. ഓരോ വർഷവും മാറിമാറിയാണ് താഴമൺ‌ മഠത്തിലെ രണ്ട് കുടുംബങ്ങൾക്ക് ശബരിമലയിലെ താന്ത്രികാവകാശം. പരേതനായ കണ്ഠര് മഹേശ്വരരുടെ മകൻ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്.

രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്മദത്തൻ നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഒരു വർഷം മുൻപാണ് ജോലി രാജി വച്ച് താന്ത്രിക കർമങ്ങളിലേക്ക് തിരിഞ്ഞത്. ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ നിന്ന് ബിബിഎ, എൽഎൽബി നേടി. കോട്ടയം ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. രണ്ടര വർഷം ബെംഗളൂരുവിലെ സ്വകാര്യ കൺസൽറ്റിം​ഗ് കമ്പനിയിൽ അനലിസ്റ്റായി ജോലി നോക്കി. പിന്നീട് സ്കോട്‌ലൻഡിൽ എൽഎൽഎം പഠനം. തിരിച്ചെത്തി ഹൈദരാബാദിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഇതിനിടയിലാണ് ജോലി രാജി വച്ചത്.

Leave a Reply

Your email address will not be published.