കൊയിലാണ്ടി : കൊയിലാണ്ടി ടൌണിലും പരിസരപ്രദേശങ്ങളിലും പച്ചക്കറികടകളിലും,പലവ്യഞ്ജന കടകളിലും,ഹോട്ടലുകളിലും പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപകമായ പരിശോധന നടത്തി. എല്ലാ കടകളിലും വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാനും അമിത വില ഈടാക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കി.താലൂക്ക് സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം അസി.താലൂക്ക് സപ്ലൈ ഓഫീസര്‍ ഷിബു വി വി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റേഷനിംങ് ഇന്‍സ്പെക്ടര്‍മാരായ ശ്രീലേഷ് മാരാത്ത്,നാരായണന്‍ ഒ കെ, ശ്രീനിവാസന്‍ പുളിയുള്ളതില്‍, ബൈജു പി കെ ജീവനക്കാരനായ ശ്രീജിത്ത് കുമാര്‍ പി കെ എന്നിവര്‍ പങ്കെടുത്തു. ഇനിയുള്ള ദിവസങ്ങളിലും പരിശോധന ഊര്‍ജിതമാക്കുമെന്ന് അസി.താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.








