സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത്  പകർച്ചവ്യാധികൾ  ആശങ്കയായി തുടരുകയാണ്. ദിവസേന പതിനായിരത്തിലേറെ പേർ പനിബാധിച്ചു മാത്രം ആശുപത്രിയിൽ ചികിത്സയിലെത്തുന്നന്നതാണ് ആശങ്കപ്പെടുത്തുന്നത്. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകമായി പടർന്നുപിടിക്കുന്നത് ആരോഗ്യ വകുപ്പിനെയും പ്രതിരോധത്തിലാക്കുന്നു.

പനിക്ക് സംസ്ഥാനത്താകെ ചികിത്സയിൽ എത്തുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുന്നു എന്നാണ് കണക്ക്. 2,29772 പേരാണ് ജൂൺ മാസത്തിൽ മാത്രമുള്ള പനി ബാധിതർ. ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 2013 പേർക്ക്. ഇതിൽ മൂന്നുപേർ മരിച്ചു. കഴിഞ്ഞമാസം മഞ്ഞപ്പിത്തം ബാധിച്ചത് 690 പേർക്ക് . ഇതിൽ അഞ്ചുപേർ മരിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ 27 പേരാണ് മഞ്ഞപ്പിത്തം മൂലം മരിച്ചത്. മഞ്ഞപ്പിത്തം ബാധിക്കുന്നതിൽ അധികവും യുവാക്കൾക്ക് എന്നതും ആശങ്ക.

മലപ്പുറം ജില്ലയിൽ നാല് സ്കൂൾ കുട്ടികൾക്ക് ഷിഗെല്ലാ രോഗബാധ സ്ഥിരീകരിച്ചത് അതീവ ഗൗരവം. ഇൻഫ്ളുവൻസ വൈറസ്, റെസ്പിറേറ്ററി സിൻസഷ്യൽ വൈറസ് എന്നിവയാണ് ഇപ്പോൾ പനി പടർത്തുന്നത്. പ്രത്യേക ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ് രംഗത്തുണ്ട്. പക്ഷേ പനിബാധിതരുടെ എണ്ണം കുറയാത്തത് ആശങ്ക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ ഉറപ്പാക്കാണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒപ്പം പരമാവധി ജാഗ്രത പാലിക്കാനും പൊതു ജനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണചുമതല ഒഴിയുന്നു; പകരം മകൻ കണ്ഠരര് ബ്രഹ്മദത്തൻ തന്ത്രി സ്ഥാനത്തേക്ക്

Next Story

കേരളത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താൻ മൊബൈൽ ആപ്പ് വരുന്നു

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ