സമ്പൂർണ്ണ മാലിന്യ സംസ്കരണം; ജില്ലാതലത്തിൽ കർമ്മ പദ്ധതികളുമായി ക്യാമ്പയിൻ സെക്രട്ടേറിയറ്റ്

‘മാലിന്യമുക്ത നവകേരളം’ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ തദ്ദേശസ്ഥാപന തലത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാതലത്തിൽ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് തുടർപരിപാടികൾ ആസൂത്രണം ചെയ്തു.

രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ മുന്നൊരുക്കം എന്ന നിലയിൽ ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്കുമുള്ള ശില്പശാലയാണ് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്നത്. മാലിന്യ സംസ്കരണത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ നിലവിലെ അവസ്ഥ, കേന്ദ്രവിഷ്കൃത ഫണ്ട് വിനിയോഗം, ഏറ്റെടുക്കാവുന്ന പ്രോജക്റ്റുകൾ എന്നിവ സംബന്ധിച്ച് വിഷയാവതരണം നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് മുഖ്യപ്രഭാഷണം നടത്തി. ദ്രവമാലിന്യ സംസ്കരണം, കക്കൂസ് മാലിന്യ പരിപാലനം എന്നിവ അനിവാര്യമായ ചുമതലയായി മാറിയിരിക്കുന്ന കാലഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ മുൻഗണന നൽകി പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. സ്വന്തമായി ഭൂമിയില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് എംസിഎഫ് നിർമ്മാണത്തിന് ഭൂമി വിട്ടു നൽകുന്നതിന് മുന്തിയ പരിഗണനയാണ് നൽകുന്നത് എന്ന് കലക്ടർ കൂട്ടിച്ചേർത്തു.

തദ്ദേശസ്ഥാപന തലത്തിൽ നടപ്പാക്കി വരുന്ന സ്കോർകാർഡ് പ്രകാരം മാർക്ക് അടിസ്ഥാനത്തിൽ ജില്ലക്ക് ലഭിച്ച സ്ഥാനവും മുന്നിൽ നിൽക്കുന്ന തദ്ദേശസ്ഥാപനങ്ങളെയും അവർ നടപ്പിലാക്കിയ പ്രവർത്തനങ്ങളേയും കുറിച്ച് തദ്ദേശസ്വയഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പൂജാലാൽ പ്രസന്റേഷൻ നടത്തി.

മാലിന്യ സംസ്കരണ പ്രോജക്റ്റുകൾ ഏറ്റെടുക്കുന്നതിലെ വിടവും നിലവിലെ ഫണ്ട് ലഭ്യതയും സംബന്ധിച്ച് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഗൗതമൻ എം വിഷയം അവതരിപ്പിച്ചു. വിവിധ ഘടകങ്ങൾക്കുള്ള ഫണ്ട് വിനിയോഗം സംബന്ധിച്ച് കെഎസ്ഡബ്ലിയുഎംപി എൻജിനീയർ വിഘ്നേഷ് ക്ലാസെടുത്തു.

മൂന്ന് സെഷനുകളിലായി നടത്തിയ പ്രസന്റേഷനെ തുടർന്ന് ജനപ്രതിനിധികൾ സംശയനിവാരണം നടത്തി.
നിലവിൽ ബ്ലോക്ക് പഞ്ചായത്തുകൾക്ക് എസ്ബിഎം ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് വിനിയോഗം, പദ്ധതി നടത്തിപ്പ്, ശൗചാലയ നിർമ്മാണം ഇവയ്ക്ക് ഫണ്ട് ലഭ്യമല്ലാത്തതിനാൽ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ ബ്ലോക്ക് പഞ്ചായത്തുകൾക്ക് നേതൃത്വപരമായ പങ്ക് വഹിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് പേരാമ്പ്ര ബ്ലോക്ക് പ്രസിഡണ്ട് എൻ പി ബാബു യോഗത്തിൽ പറഞ്ഞു.


ബ്ലോക്ക്-നഗരസഭ തല ശിൽപശാല ജൂലായ് 10, 11 തിയ്യതികളിൽ കോഴിക്കോട് എസ്കെ പൊറ്റെക്കാട് ഹാളിൽ നടക്കും. തുടർന്ന് തദ്ദേശസ്ഥാപന തലത്തിൽ ശിൽപശാലകൾ സംഘടിപ്പിക്കും.

തദ്ദേശസ്വയഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ അരുൺ ഡി ജെ സ്വാഗതവും മാലിന്യമുക്തം നവകേരളം കോ-കോഡിനേറ്റർ മണലിൽ മോഹനൻ നന്ദിയും പറഞ്ഞു.

   

Leave a Reply

Your email address will not be published.

Previous Story

 കണ്ണൂർ ഇരിട്ടി പുഴയിൽ രണ്ട് പെൺകുട്ടികളെ കാണാതായി

Next Story

തിരുവങ്ങൂരിൽ കെഎസ് ആർ ടി സി ബസ്സ് അപകടത്തിൽ പെട്ടു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്