മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാർ സംഭവിച്ച് 45 ഓളം തൊഴിലാളികളുമായി കടലിൽ കുടുങ്ങിപ്പോയ വള്ളം ബേപ്പൂർ മറൈയ്ൻ എൻ ഫോഴ്സ്മെൻ്റ് സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു. ഇന്നലെ വൈകുന്നേരം 6 40 മണിക്ക് തിക്കോടി കോടിക്കൽ കടൽ പുറത്ത് നിന്ന് സുമാർ 7 നോട്ടിക്കൽ അകലെ 45 ഓളം തൊഴിലാളികളുമായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ട തെമൂമിൽ അൻസാരി എന്ന വള്ളമാണ് യന്ത്രത്തകരാർ സംഭവിച്ചതു മൂലം കടലിൽ അകപ്പെട്ടത്.
സംഭവം ബേപ്പൂർ ഫിഷറീസ് കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് ഫിഷറീസ് അസി. ഡയറക്ടർ ശ്രീ സുനീറിൻ്റെ നിർദ്ദേശപ്രകാരം കൊയിലാണ്ടിയിൽ നിന്നും മറൈയ്ൻ എൻ ഫോഴ്സ്മെൻ്റ് എസ്.ഐ രാജൻ, സി.പി.ഒ വിപിൻ, റസ്ക്യൂ ഗാർഡുമാരായ ഹമിലേഷ്, അഭിഷേക് എന്നിവർ പോലിസ് ബോട്ടിൽ രക്ഷാപ്രവർത്തത്തിന് ഏർപ്പെട്ടു. രാത്രി പതിനൊന്നരയോടെ 45 പേരടങ്ങിയ മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു.