കേരളത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താൻ മൊബൈൽ ആപ്പ് വരുന്നു

വാഹനം പാർക്ക് ചെയ്യാൻ ഇനി നഗരത്തിരക്കിൽ കറങ്ങി തിരിയേണ്ട ആവശ്യമില്ല. കേരളത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താൻ ആപ്പ് വരുന്നു. ഇതിനായി കെ.എം.ടി.എ (കൊച്ചി മെട്രോപോളിൻ ട്രാൻസ്പോർട്ട് അതോറിറ്റി) മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കാൻ ഒരുങ്ങുകയാണ്. ഇത് പ്രബല്യത്തിലായാൽ ഗതാഗത സംവിധാനത്തിലും ടൂറിസത്തിലും പുതിയ മാതൃകയായി മാറും.

എറണാകുളം ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റു ജില്ലകളിലും നടപ്പാക്കും. അഞ്ചു കോടിയോളം രൂപ ചിലവിലാണ് പദ്ധതി ഒരുങ്ങുന്നത്. പദ്ധതി ആറുമാസത്തിനകം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രവും സംസ്ഥാനവും ചിലവ് പങ്കിടും.
മുൻകൂട്ടി പണം അടച്ച് പാർക്കിംഗ് സ്ഥലം ബുക്ക് ചെയ്യാം. പാർക്കിംഗ് ഗ്രൗണ്ടുകളിൽ സിസിടിവിയും മറ്റു ഉപകരണങ്ങളും സജ്ജമാക്കും. കൂടാതെ സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടുകൾക്കും ആപ്പിൽ ചേരാൻ സാധിക്കും. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരുമെന്നാണ് വിവരം.
 

Leave a Reply

Your email address will not be published.